യൂ​റോ​പ ലീ​ഗ്​; ജ​യത്തോടെ യു​നൈ​റ്റ​ഡ്​ നോ​ക്കൗ​ട്ടി​ൽ

00:15 AM
09/11/2019
Marcus-Rashford-81119.jpg
മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നാ​യി ഗോ​ൾ നേ​ടി​യ മാ​ർ​ക​സ്​ റാ​ഷ്​​ഫോ​ഡി​െൻറ ആ​ഹ്ളാ​ദ​പ്ര​ക​ട​നം

പാ​രി​സ്​: ഗ്രൂ​പ് റൗ​ണ്ടി​ലെ മൂ​ന്നാം ജ​യ​വു​മാ​യി മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ യൂ​റോ​പ ലീ​ഗ്​ നോ​ക്കൗ​ട്ടി​ലേ​ക്ക്. ഗ്രൂ​പ് ‘എ​ല്ലി​ലെ’ മ​ത്സ​ര​ത്തി​ൽ സെ​ർ​ബി​യ​ൻ ക്ല​ബ്​ പാ​ർ​ടി​സാ​ൻ ബെ​ൽ​ഗ്രേ​ഡി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളി​ന്​ വീ​ഴ്​​ത്തി​യാ​ണ്​ യു​നൈ​റ്റ​ഡ്​ നി​ല​ഭ​ദ്ര​മാ​ക്കി​യ​ത്. ക​ളി​യു​ടെ 21ാം മി​നി​റ്റി​ൽ 18കാ​ര​ൻ മാ​സ​ൺ ഗ്രീ​ൻ​വു​ഡി​ലൂ​ടെ​യാ​ണ്​ യു​നൈ​റ്റ​ഡ്​ ആ​ദ്യ ഗോ​ൾ സ്​​കോ​ർ ചെ​യ്​​ത​ത്.

പി​ന്നാ​െ​ല, ആ​ൻ​റ​ണി മാ​ർ​ഷ​ൽ (33), മാ​ർ​ക​സ്​ റാ​ഷ്​​ഫോ​ഡ്​ (49) എ​ന്നി​വ​ർ കൂ​ടി വ​ല​കു​ലു​ക്കി റെ​ഡ്​​സി​​െൻറ ജ​യം ആ​ധി​കാ​രി​ക​മാ​ക്കി. നാ​ലു​​ക​ളി​യി​ൽ മൂ​ന്നു​ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി 10 പോ​യ​ൻ​റാ​ണു​ള്ള​ത്. ഗ്രൂ​പ്​ ‘​െക’​യി​ൽ​നി​ന്ന്​ പോ​ർ​ചു​ഗ​ൽ ക്ല​ബ്​ ബ്രാ​ഗ, ‘എ​ച്ചി​ൽ’ നി​ന്ന്​ എ​സ്​​പാ​ന്യോ​ൾ എ​ന്നി​വ​രും നോ​ക്കൗ​ട്ടു​റ​പ്പി​ച്ചു.

അ​തേ​സ​മ​യം, ‘ജെ’​യി​ൽ ക​രു​ത്ത​രാ​യ എ.​എ​സ്​ റോ​മ​യെ ബൊ​റൂ​സി​യ മൊ​ൻ​ഷ​ൻ ഗ്ലാ​ഡ്​​ബാ​ഹ്​ (2-1) തോ​ൽ​പി​ച്ചു.

Loading...
COMMENTS