Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ​പ ലീ​ഗ്​:...

യൂ​റോ​പ ലീ​ഗ്​: ചെ​ൽ​സി, ആ​ഴ്​​സ​ന​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
യൂ​റോ​പ ലീ​ഗ്​: ചെ​ൽ​സി, ആ​ഴ്​​സ​ന​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ
cancel
ല​ണ്ട​ൻ: യൂ​റോ​പ ലീ​ഗി​ൽ ആ​ഴ്​​സ​ന​ൽ, ചെ​ൽ​സി, ഇ​ൻ​റ​ർ​മി​ലാ​ൻ ടീ​മു​ക​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ. ക​ഴി​ഞ്ഞ രാ​ ത്രി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ആ​ഴ്​​സ​ന​ൽ ​െബ​ല​റൂ​സ്​ ക്ല​ബ്​ ബേ​റ്റ്​ ബോ​റി​സോ​യെ 3-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്. ആ​ദ്യ പാ​ദ​ത്തി​ലെ (0-1)ന്​​ ​സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ക​ണ​ക്കു​തീ​ർ​ത്താ​ണ്​ ആ​ഴ്​​സ​ന​ലി​​െൻറ മി​ന്നും ജ​യം. ഷൊ​ദ്​​റാ​ൻ മു​സ്​​ത​ഫി​യും സോ​ക്ര​ട്ടി​സും സ്​​കോ​ർ ചെ​യ്​​തു. ഒ​രു ഗോ​ൾ സെ​ൽ​ഫാ​യും പി​റ​ന്നു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ നാ​പോ​ളി 2-0ത്തി​ന്​ എ​ഫ്.​സി സൂ​റി​ക്കി​നെ വീ​ഴ്​​ത്തി പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം​പി​ടി​ച്ചു.

സ്വീ​ഡീ​ഷ്​ ക്ല​ബ്​ മാ​ൽ​മോ​യെ ആ​ദ്യ ​പാ​ദ​ത്തി​ൽ 2-1ന്​ ​വീ​ഴ്​​ത്തി​യ ചെ​ൽ​സി, ര​ണ്ടാം പാ​ദ​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു​ ഗോ​ളി​നാ​ണ്​ അ​വ​രെ വീ​ഴ്​​ത്തി​യ​ത്. ഗോ​ൾ​ര​ഹി​ത​മാ​യ ഒ​ന്നാം പ​കു​തി​ക്കു​ശേ​ഷം ഒ​ലി​വ​ർ ജി​റൂ​ഡ്​ (55), റോ​സ്​ ബാ​ക്​​ലി (74), ക​ലം ​ഹ​ഡ്​​സ​ൻ (84) എ​ന്നി​വ​രു​ടെ ഗോ​ളി​ലാ​യി​രു​ന്നു ചെ​ൽ​സി ജ​യം. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇ​ൻ​റ​ർ​മി​ലാ​ൻ 4-0ത്തി​ന്​ റാ​പി​ഡ്​ വെ​യ്​​നി​നെ തോ​ൽ​പി​ച്ചു. പ്രീ​ക്വാ​ർ​ട്ട​റി​ൽ ചെ​ൽ​സി ഡൈ​നാ​മോ കി​യ​വി​നെ​യും ആ​ഴ്​​സ​ന​ൽ റെ​ന​സി​നെ​യും നാ​പോ​ളി റെ​ഡ്​​ബു​ൾ സാ​ൽ​സ്​​ബ​ർ​ഗി​നെ​യും നേ​രി​ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballeuropa leaguemalayalam newssports news
News Summary - Europa League- football- Sports news
Next Story