യൂറോകപ്പ് യോഗ്യത; യൂറോപ്പിൽ കൊട്ടിക്കലാശം
text_fieldsപാരിസ്: യൂറോകപ്പ് യോഗ്യതാറൗണ്ടിൽ കൊട്ടിക്കലാശത്തിന് ഇന്ന് കിക്കോഫ്. എട്ടു റൗ ണ്ട് പൂർത്തിയായ ഗ്രൂപ് റൗണ്ടിൽ ഇനി ഓരോ ടീമിനും രണ്ടു കളി കൂടി. നവംബർ 20ഓടെ യോഗ്യതാറ ൗണ്ടിന് അവസാനമാവും. ബെൽജിയം, ഇറ്റലി, റഷ്യ, പോളണ്ട്, സ്പെയിൻ, യുക്രെയ്ൻ ടീമുകളാണ് ഇതുവരെ യോഗ്യത ഉറപ്പിച്ചത്. ശേഷിക്കുന്ന വമ്പന്മാർക്ക് ഇനിയുള്ള ഒരാഴ്ച മഹാപോരാട്ടത്തിെൻറ ദിനങ്ങൾ. തിരിച്ചുവരുന്ന നെതർലൻഡ്സിെൻറയും ആദ്യമായി ഒരു വൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്ന ഫിൻലൻഡിെൻറയും ഫലത്തിനായാണ് ആരാധകരുടെ കാത്തിരിപ്പ്. ‘ബി’യിൽ രണ്ടാമതായ യൂറോ ചാമ്പ്യൻ പോർചുഗലിന് ഇനിയുള്ള രണ്ടു കളിയിലും ജയിക്കണം. ഇന്ന് ലിേത്വനിയയും 17ന് ലക്സംബർഗുമാണ് അവരുടെ എതിരാളികൾ.
ആദ്യ മൂന്നു സ്ഥാനക്കാരുടെ പോയൻറ് നില:
എ: ഇംഗ്ലണ്ട് 15, ചെക്ക് റിപ്പബ്ലിക് 12, കൊസോവ 11
ബി: യുക്രെയ്ൻ 19, പോർചുഗൽ 11, സെർബിയ 10
സി: നെതർലൻഡ്സ് 15, ജർമനി 15, വ. അയർലൻഡ് 12
ഡി: അയർലൻഡ് 12, ഡെന്മാർക് 12, സ്വിറ്റ്സർലൻഡ് 11.
ഇ: ക്രൊയേഷ്യ 14, ഹംഗറി 12, സ്ലോവാക്യ 10
എഫ്: സ്പെയിൻ 20, സ്വീഡൻ 15, റുമേനിയ 14
ജി: പോളണ്ട് 19, ഓസ്ട്രിയ 16, മാസിഡോണിയ 11
എച്ച്: തുർക്കി 19, ഫ്രാൻസ് 19, ഐസ്ലൻഡ് 15
ഐ: ബെൽജിയം 24, റഷ്യ 21, സൈപ്രസ് 10
ജെ: ഇറ്റലി 24, ഫിൻലൻഡ് 15,
അർമീനിയ 10.
