യൂ​റോ യോ​ഗ്യ​ത: ഫ്രാ​ൻ​സി​നും ഇം​ഗ്ല​ണ്ടി​നും പോ​ർ​ച്ചു​ഗ​ലി​നും ജ​യം

22:39 PM
12/09/2019
christiano-120919.jpg

യൂ​റോ ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ൽ ക​രു​ത്ത​രാ​യ ഫ്രാ​ൻ​സി​നും ഇം​ഗ്ല​ണ്ടി​നും പോ​ർ​ച്ചു​ഗ​ലി​നും ജ​യം. നാ​ലു ഗോ​ള​ടി​ച്ച്​ അ​ന്താ​രാ​ഷ്​​ട്ര ഗോ​ൾ നേ​ട്ടം 93 ആ​ക്കി​യു​യ​ർ​ത്തി​യ സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ മി​ക​വി​ൽ പോ​ർ​ചു​ഗ​ൽ ഗ്രൂ​പ്​ ബി​യി​ൽ 5-1ന്​ ​ലി​ത്വാ​നി​യ​യെ ത​ക​ർ​ത്ത​പ്പോ​ൾ ​ഗ്രൂ​പ്​ എ​യി​ൽ ഇം​ഗ്ല​ണ്ട്​ 5-3ന്​ ​കെ​സോ​വോ​യെ കീ​ഴ​ട​ക്കി.

ഗ്രൂ​പ്​ എ​ച്ചി​ൽ അ​ൻ​ഡോ​റ​ക്കെ​തി​രെ 3-0ത്തി​നാ​യി​രു​ന്നു ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സി​​െൻറ ജ​യം. മ​റ്റു ക​ളി​ക​ളി​ൽ ​അ​ൽ​ബേ​നി​യ 4-2ന്​ െ​എ​സ്​​ല​ൻ​ഡി​നെ​യും തു​ർ​ക്കി 4-0ത്തി​ന്​ മൊ​ൾ​ഡോ​വ​യെ​യും സെ​ർ​ബി​യ 3-1ന്​ ​ല​ക്​​സം​ബ​ർ​ഗി​നെ​യും ചെ​ക്​ റി​പ്പ​ബ്ലി​ക്​ 3-0ത്തി​ന്​ മോ​ണ്ടി​നെ​ഗ്രോ​യെ​യും തോ​ൽ​പി​ച്ചു. 

ലി​ത്വാ​നി​യ​ക്കെ​തി​രെ 7 (പെ​നാ​ൽ​റ്റി), 61, 65, 76 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു റൊ​ണാ​ൾ​ഡോ​യു​ടെ ഗോ​ളു​ക​ൾ. ഇ​ഞ്ചു​റി സ​മ​യ​ത്ത്​ വി​ല്യം കാ​ർ​​വ​ാ​ലോ പ​ട്ടി​ക തി​ക​ച്ചു. ആ​ൻ​ഡ്രു​യി​സ്​​കെ വി​ഷ്യ​സി​​െൻറ (28) വ​ക​യാ​യി​രു​ന്നു ലി​ത്വാ​നി​യ​യു​ടെ ഗോ​ൾ. ഗ്രൂ​പി​ൽ യു​ക്രെ​യ്​​ന്​ (13) പി​ന്നി​ൽ ര​ണ്ടാ​മ​താ​ണ്​ പോ​ർ​ചു​ഗ​ൽ (8). ത​​െൻറ 160ാം അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ൽ 93ാം ഗോ​ൾ കു​റി​ച്ച റൊ​ണാ​ൾ​ഡോ, അ​ലി ദാ​യി​യു​ടെ റെ​ക്കോ​ഡി​ന്​ (109) ഒ​രു​പ​ടി​കൂ​ടി അ​ടു​ത്തെ​ത്തി. നി​ല​വി​ൽ സ​ജീ​വ​മാ​യ ക​ളി​ക്കാ​രി​ൽ ഇ​ന്ത്യ​യു​ടെ സു​നി​ൽ ഛേത്രി (72), ​അ​ർ​ജ​ൻ​റീ​ന​യു​ടെ ല​യ​ണ​ൽ മെ​സ്സി (68), ബ്ര​സീ​ലി​​െൻറ നെ​യ്​​മ​ർ (61) എ​ന്നി​വ​രാ​ണ്​ റൊ​ണാ​ൾ​ഡോ​ക്ക്​ പി​ന്നി​ലു​ള്ള​ത്.

തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​മാ​ണ്​ ഇം​ഗ്ല​ണ്ട്​ സ്വ​ന്ത​മാ​ക്കി​യ​ത്. കൗ​മാ​ര​താ​രം ജേ​ഡ​ൻ സാ​ഞ്ചോ ര​ണ്ടു ത​വ​ണ വ​ല കു​ലു​ക്കി​യ​പ്പോ​ൾ റ​ഹീം സ്​​റ്റെ​ർ​ലി​ങ്, ഹാ​രി കെ​യ്​​ൻ എ​ന്നി​വ​രും സ്​​കോ​ർ ചെ​യ്​​തു. ഒ​രു ഗോ​ൾ കൊ​സോ​വോ​യ​ു​ടെ ദാ​ന​മാ​യി​രു​ന്നു. അ​ൻ​ഡോ​റ​ക്കെ​തി​രെ കി​ങ്​​സ്​​ലി കോ​മാ​ൻ, ക്ലെ​മ​ൻ​റ്​ ലെ​ൻ​ഗ്ലെ​റ്റ്, വി​സ്സാം ബെ​ൻ യെ​ഡ്ഡ​ർ എ​ന്നി​വ​ർ ഫ്രാ​ൻ​സി​നാ​യി സ്​​കോ​ർ ചെ​യ്​​ത​പ്പോ​ൾ സൂ​പ്പ​ർ താ​രം അ​ േ​ൻ​റാ​യി​ൻ ഗ്രീ​സ്​​മാ​ൻ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ക​ളി​യി​ലും​ പെ​നാ​ൽ​റ്റി പാ​ഴാ​ക്കി. 

Loading...
COMMENTS