Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപോർചുഗലും...

പോർചുഗലും നെതർലൻഡ്​സും ജർമനിയും യൂറോകപ്പിന്

text_fields
bookmark_border
പോർചുഗലും നെതർലൻഡ്​സും ജർമനിയും യൂറോകപ്പിന്
cancel

പാ​രി​സ്​: പോർചുഗൽ, ജ​ർ​മ​നി, നെ​ത​ർ​ല​ൻ​ഡ്​​സ്, ക്രൊ​യേ​ഷ്യ, എ​ന്നീ വ​മ്പ​ന്മാ​ർ​ 2020 യൂ​റോ​ക​പ്പി​ൽ ഇടമുറ പ്പിച്ചു​. ജയം അനിവാര്യമായ മത്സരത്തിൽ ലക്​സംബർഗിനെ 2-0ത്തിന്​ തോൽപിച്ചാണ്​ പറങ്കികളുടെ മുന്നേറ്റം. ബെ​ല​റൂ​സ ി​നെ 4-0ത്തി​ന്​ തോ​ൽ​പി​ച്ച്​ ജ​ർ​മ​ൻ​പ​ടയും വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ കു​രു​ക ്കി ഡച്ച്​ ടീമും യോഗ്യത നേടി. സ്​​േ​ലാ​വാ​ക്യ​യെ 3-1ന്​ ​തോ​ൽ​പി​ച്ച്​ ക്രൊയേഷ്യയും ടി​ക്ക​റ്റ്​ ബു​ക്ക്​ ച െ​യ്​​തു.

ജർമനി, നെതർലൻഡ്​സ്​, ക്രൊയേഷ്യ എന്നീ വമ്പന്മാർകൂടി ചേർന്നതോ​െട 2020 യൂറോകപ്പിന്​ ഏകദേശ രൂപമായി. 24 ടീമുകൾ പ​ങ്കെടുക്കുന്ന ടൂർണമ​െൻറിന്​ 16 ടീമുകൾ ഇതുവരെ ബെർത്തുറപ്പിച്ചു. ടോണി ക്രൂസി​​െൻറ (55, 83) ഇരട്ടഗോൾ മികവിൽ ബെലറൂസിനെ 4-0ത്തിന്​ തോൽപിച്ചാണ്​ ജർമൻപട ഗ്രൂപ്​​ സിയിൽ​ ഒന്നാം സ്​ഥാനക്കാരായി യോഗ്യത കരസ്​ഥമാക്കിയത്​. തുടർച്ചയായി 13ാം തവണയാണ്​ ജർമനി യൂറോ ഫൈനൽസിന്​ ടിക്കറ്റെടുക്കുന്നത്​. മാത്യാസ്​ ജിൻററി​​െൻറയും (41) ലിയോൺ ഗോറസ്​കയുടെയും (49) വകയായിരുന്നു ശേഷിക്കുന്ന ഗോളുകൾ.

2014 ലോകകപ്പിനുശേഷം സുപ്രധാന ടൂർ​ണമ​െൻറുകൾക്കൊന്നും യോഗ്യത നേടാനാകാതെ നിരാശരായിരുന്ന ഡച്ച്​ പട കോച്ച്​ റൊണാൾഡ്​ കോമാ​​െൻറ ശിക്ഷണത്തിനു​ കീഴിൽ ഉജ്ജ്വല തിരിച്ചുവരവ്​ നടത്തുകയാണ്​. യോഗ്യത നേടാൻ സമനില മതിയായിരുന്ന നെതർലൻഡ്​സ്​ വടക്കൻ അയർലൻഡിനെ ഗോൾരഹിത സമനിലയിൽ കുരുക്കി ‘സി’ ഗ്രൂപ്പിൽ രണ്ടാമന്മാരായി.

യോഗ്യതക്കായി ഒരു പോയൻറ്​ മതിയായിരുന്ന ലോകകപ്പ്​ റണ്ണേഴ്​സ്​അപ്പുകളായ ക്രൊയേഷ്യ സ്​​േലാവാക്യയെ 3-1ന്​ തോൽപിച്ചാണ്​ മുന്നേറിയത്​. നികോള വ്ലാസിച്​ (56), ബ്രൂണോ പെറ്റ്​കോവിച്​ (60), ഇവാൻ പെരിസിച്​ (74) എന്നിവർ ക്രോട്ടുകൾക്കായി വലകുലുക്കി. ഗ്രൂപ്​​ ഇയിൽ ഒന്നാം സ്​ഥാനക്കാരാണ്​ ക്രൊയേഷ്യ. ഗ്രൂപ്​​ ജിയിൽ വടക്കൻ മാസിഡോണിയയെ 2-1ന്​ തോൽപിച്ച്​ ഓസ്​ട്രിയയും യൂറോകപ്പിന്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തു. ഗ്രൂപ്പിൽ

പോളണ്ടിനു​ പിന്നിൽ രണ്ടാമന്മാരാണ്​ ഓസ്​ട്രിയ. ശനിയാഴ്​ച രാത്രി നടന്ന മത്സരത്തിൽ ഹസാഡ്​ ​സഹോദരന്മാരുടെ സ്​കോറിങ്​ മികവിൽ നേര​േത്ത യോഗ്യത നേടിയ ബെൽജിയം റഷ്യയെ 4-1ന്​ തകർത്തു. ഏഡൻ ഹസാഡ്​ (33, 40) രണ്ടുവട്ടവും തോർഗൻ ഹസാഡ്​ (19) ഒരുവട്ടവും വലകുലുക്കി. റെമേലു ലുകാകുവി​​െൻറ (72) വകയായിരുന്നു നാലാം ഗോൾ. കളിച്ച ഒമ്പതിൽ ഒമ്പതും ജയിച്ചാണ്​ ബെൽജിയത്തി​​െൻറ വരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Euro 2020 qualifiers
News Summary - Euro 2020 qualifiers
Next Story