ആവേശപ്പോരിൽ ജർമ്മനിയെ തകർത്ത് നെതർലാൻഡ്
text_fieldsപാരിസ്: കളിയിൽ കഷ്ടകാലം മാറാതെ ജർമനി. യൂറോ കപ്പ് യോഗ്യത റൗണ്ട് ഗ്രൂപ് ‘സി’യിൽ തോൽവിയറിയാതെ കുതിച്ച ജർമനിയെ നെതർലൻഡ്സ് 4-2നാണ് അട്ടിമറിച്ചത്. ഗ്രൂപ് ‘ഇ’യി ൽ സ്ലൊവാക്യയെ തോൽപിച്ച് ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ കുതിപ്പ് തുടരു ന്നു. മറ്റു മത്സരങ്ങളിൽ ബെൽജിയവും റഷ്യയും വിജയം തുടർന്നു.
സ്വന്തം ഗ്രൗണ്ടിലായിരുന്നു യോഹിം ലോയ്വിെൻറ ജർമനിയുടെ തോൽവി. ഒമ്പതാം മിനിറ്റിൽ സെർജി നാബ്രിയുടെ ഗോളിൽ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ തിരിച്ചടി കിട്ടിത്തുടങ്ങി. 59ാം മിനിറ്റിൽ കൗമാര താരം ഫ്രെങ്കി ഡി ജോങ്ങാണ് ഡച്ചുകാർക്ക് സമനിലയൊരുക്കിയത്. പിന്നാലെ ഡിഫൻഡറ ജൊനാഥൻ തായുടെ സെൽഫ് ഗോൾ ജർമനിക്ക് തിരിച്ചടിയായി.
ഇതിനിടെ ടോണി ക്രൂസ് (73) പെനാൽറ്റി ഗോളാക്കി സമനില നൽകിയെങ്കിലും ഡോണിൽ മാലൻ (79), ജോർജിന്യോ വിനാൽഡം (90) എന്നിവർ േചർന്ന് ജർമൻ പതനം പൂർത്തിയാക്കി. നോർതേൺ അയർലൻഡി(12)നും ജർമനിക്കും (9) പിന്നിൽ ആറു പോയൻറുമായി മൂന്നാം സ്ഥാനത്താണ് നെതർലൻഡ്സ്.
സ്ലൊവാക്യക്കെതിരെ വ്ലാസിച്, പെരിസിച്, പെറ്റ്േകാവിച്, ലോവ്റൻ എന്നിവരാണ് ക്രൊയേഷ്യക്കായി സ്കോർ ചെയ്തത്. െഎ ഗ്രൂപ്പിൽ ബെൽജിയം 4-0ത്തിന് സാൻമരിനോയെയും, റഷ്യ 2-1ന് സ്കോട്ലൻഡിനെയും തോൽപിച്ചു.
