Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്നലെയിലെ താരങ്ങൾ-...

ഇന്നലെയിലെ താരങ്ങൾ- എ​സ്​​ത​ബാ​ൻ കാം​ബി​യാ​സോ

text_fields
bookmark_border
ഇന്നലെയിലെ താരങ്ങൾ- എ​സ്​​ത​ബാ​ൻ കാം​ബി​യാ​സോ
cancel
എ​സ്​​ത​ബാ​ൻ കാം​ബി​യാ​സോ​യെ ലോ​ക ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ​ക്ക്​ എ​ളു​പ്പം മ​റ​ക്കാ​നാ​വു​മോ? പ്ര​ത്യേ​കി​ച്ച്​ അ​ർ​ജ​ൻ​റീ​ന ആ​രാ​ധ​ക​ർ​ക്ക്. 2006 ലോ​ക​ക​പ്പ്​ ഗ്രൂ​പ്​ റൗ​ണ്ടി​ൽ അ​ർ​ജ​ൻ​റീ​ന, സെ​ർ​ബി​യ​ക്കെ​തി​രെ നേ​ടി​യ 24 പാ​സ്​ ദൈ​ർ​ഘ്യ​മു​ള്ള നീ​ക്കം വ​ല​യി​ലെ​ത്തി​ച്ച കാം​ബി​യാ​സോ​യെ. മെ​ക്​​സി​കോ ലോ​ക​ക​പ്പി​ൽ ഡീ​ഗോ മ​റ​ഡോ​ണ നേ​ടി​യ നൂ​റ്റാ​ണ്ടി​​െൻറ ഗോ​ൾ മാ​ത്ര​മാ​യി​രു​ന്നു അ​തി​ന്​ മു​മ്പു​വ​രെ അ​ർ​ജ​ൻ​റീ​ന ആ​രാ​ധ​ക​രു​ടെ മ​ന​സ്സി​ലെ അ​വി​ശ്വ​സ​നീ​യ ഗോ​ൾ. അ​തി​നു​ശേ​ഷം ക​ളി​ച്ച​തും അ​ടി​ച്ച​തു​മൊ​ന്നും ഫു​ട്​​ബാ​ളും ഗോ​ളു​മ​ല്ലെ​ന്ന്​ വി​ശ്വ​സി​ച്ച ആ​രാ​ധ​ക​രു​ടെ ക​ണ്ണു​ക​ളെ​യാ​യി​രു​ന്നു അ​ന്ന്​ കാം​ബി​യാ​സോ​യും കു​ട്ട​രും വ​ല​നെ​യ്​​ത​പോ​ലെ​യൊ​രു നീ​ക്ക​ത്തി​ലൂ​ടെ ഞെ​ട്ടി​ച്ച​ത്. 

മ​റ​ഡോ​ണ യു​ഗ​ത്തി​നു​ശേ​ഷം അ​ർ​ജ​ൻ​റീ​ന സ​മ്മാ​നി​ച്ച സൂ​പ്പ​ർ​താ​ര​ങ്ങ​ളി​ൽ മു​മ്പ​നാ​യ എ​സ്​​ത​ബാ​ൻ കാം​ബി​യാ​സോ​യും ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പി​​ലൂ​ടെ​യാ​ണ്​ ലോ​ക​മ​റി​ഞ്ഞ​ത്. എ​ക്വ​ഡോ​ർ വേ​ദി​യാ​യ 1995ലെ ​കൗ​മാ​ര മേ​ള​യി​ലൂ​ടെ. അ​ന്ന്​ അ​ർ​ജ​ൻ​റീ​ന മൂ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യ​പ്പോ​ൾ കാം​ബി​യാ​സോ താ​ര​മൊ​ന്നു​മാ​യി​ല്ല. നാ​ല്​ ഗോ​ള​ടി​ച്ച ഫെ​ർ​ണാ​ണ്ടോ ഗ​ട്ടി​യും ര​ണ്ട്​ ഗോ​ള​ടി​ച്ച പാ​ബ്ലോ ​െഎ​മ​റു​മാ​യി​രു​ന്നു അ​ന്ന്​ അ​ർ​ജ​ൻ​റീ​ന​യു​ടെ മി​ന്നും​താ​ര​ങ്ങ​ൾ. പ​ക്ഷേ, ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞു​ന​ട​ന്ന അ​ണ്ട​ർ-20 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ർ​ജ​ൻ​റീ​ന കി​രീ​ട​മ​ണി​ഞ്ഞ​പ്പോ​ൾ കാം​ബി​യാ​സോ താ​ര​മാ​യി. ഫൈ​ന​ലി​ലെ ആ​ദ്യ ഗോ​ളു​മാ​യി ഹീ​റോ​യു​മാ​യി. 2000ത്തി​ൽ ദേ​ശീ​യ ടീ​മി​ൽ അ​ര​ങ്ങേ​റ്റം​കു​റി​ച്ച താ​രം 11 വ​ർ​ഷ​ത്തി​നി​ടെ 52 മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചു. റ​യ​ൽ മ​ഡ്രി​ഡ്, റി​വ​ർ പ്ലേ​റ്റ്, ഇ​ൻ​റ​ർ​മി​ലാ​ൻ, ലെ​സ്​​റ്റ​ർ സി​റ്റി തു​ട​ങ്ങി​യ ക്ല​ബു​ക​ളി​ലാ​യി തെ​ക്ക​ന​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും നി​റ​ഞ്ഞു​നി​ന്നു. 20 വ​ർ​ഷ​ത്തെ ക​രി​യ​റി​നി​ടെ 23 കി​രീ​ട​ങ്ങ​ൾ. അ​ർ​ജ​ൻ​റീ​ന ഫു​ട്​​ബാ​ളി​ലെ ച​ക്ര​വ​ർ​ത്തി ആ​ൽ​ഫ്രെ​ഡോ ​െഡ​സ്​​റ്റി​ഫാ​നോ​​ക്കും മു​ക​ളി​ലെ റെ​ക്കോ​ഡ്. ഇ​പ്പോ​ൾ, 36ാം വ​യ​സ്സി​ൽ ഗ്രീ​ക്ക്​​ ക്ല​ബ്​ ഒ​ളി​മ്പി​യാ​ക്കോ​സി​നാ​യി ബൂ​ട്ട​ണി​യു​ന്ന കാം​ബി​യാ​സോ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u17 fifa world cupEsteban Cambiasso
News Summary - esteban cambiasso
Next Story