Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോ​ക​ക​പ്പി​ലെ...

ലോ​ക​ക​പ്പി​ലെ സീ​നി​യ​ർ താ​രം ഇ​സ്സാം വി​ര​മി​ച്ചു

text_fields
bookmark_border
Essam-El-Hadary
cancel

​െകെ​​റോ: ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും പ്രാ​യം​ചെ​ന്ന ക​ളി​ക്കാ​ര​നെ​ന്ന റെ​ക്കോ​ഡ്​ കു​റി​ച്ച ഇൗ​ജി​പ്​​ത്​ ഗോ​ളി ഇ​സ്സാം അ​ൽ ഹ​ദ​രി അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്നു. ഫേ​സ്​​ബു​ക്കി​ലൂ​ടെ​യാ​ണ്​ 45കാ​ര​നാ​യ താ​രം ക​ള​മൊ​ഴി​യു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ക്ല​ബ്​ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​നി​യു​മു​ണ്ടാ​വു​മെ​ന്നും പ​റ​ഞ്ഞു. ഇൗ​ജി​പ്​​ഷ്യ​ൻ ക്ല​ബ്​ ഇ​സ്​​മ​യി​ലി​യ​യു​മാ​യി ക​രാ​റി​ലെ​ത്തി​യ താ​രം ഇൗ ​സീ​സ​ണി​ൽ ടീ​മി​​െൻറ ഒ​ന്നാം ന​മ്പ​ർ ഗോ​ളി​യാ​ണ്.  

‘‘22 വ​ർ​ഷ​വും നാ​ലു മാ​സ​വും 12 ദി​വ​സ​വും പി​ന്നി​ട്ടു, അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ വി​ര​മി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല​സ​മ​യം ഇ​താ​ണ്​’’- ഇ​സ്സാം കു​റി​ച്ചു. 1996ലാ​ണ്​ ഇൗ​ജി​പ്​​ത്​ ദേ​ശീ​യ ​േഗാ​ൾ കീ​പ്പ​റാ​യി ഹ​ദ​രി എ​ത്തു​ന്ന​ത്. ര​ണ്ട്​ പ​തി​റ്റാ​ണ്ടു കാ​ല​ത്തി​നി​ട​ക്ക്​ 159 ത​വ​ണ വ​ല​കാ​ത്തി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ്​ ക​പ്പ്​ ​നേ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​​തോ​ടെ​യാ​ണ്​ ഫ​റോ​വ​യു​ടെ നാ​ട്ടി​ൽ താ​ര​മാ​വു​ന്ന​ത്​. നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും താ​ര​ത്തെ തേ​ടി​യെ​ത്തു​ക​യും ചെ​യ്​​തു. 

2018 റ​ഷ്യ​ൻ ലോ​ക​ക​പ്പി​നു​ള്ള ഇൗ​ജി​പ്​​ത്​ ടീ​മി​ൽ ഇ​ടം​പി​ടി​ക്കു​ക​യും അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്, വി​ശ്വ​പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന ഏ​റ്റ​വും പ്രാ​യം ചെ​ന്ന​ക​ളി​ക്കാ​ര​നെ​ന്ന റെ​ക്കോ​ഡ്​ ഹ​ദ​രി​ക്ക്​​ വ​ന്നെ​ത്തു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egyptmalayalam newssports newsEssam El-Hadaryold goal keeper
News Summary - Essam El-Hadary retires-sports news
Next Story