ഭൂകമ്പം ജീവൻ തിരിച്ചുനൽകിയ കുരുന്നുകളെ ചേർത്തുപിടിച്ച്...
text_fieldsടിരാന (അൽബേനിയ): അൽബേനിയയിൽ നിരവധി പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനിടെ കെട്ടിടത ്തിെൻറ ബാൽക്കണിയിൽനിന്ന് ചാടി രക്ഷപ്പെട്ട കുരുന്നുകൾക്ക് സ്നേഹത്തിെൻറ കരുതലുമായി കാൽപന്ത് ഇതിഹാസങ്ങൾ. ബന്ധുക്കളിൽ ചിലർ ദുരന്തത്തിനിരയാകുന്നത് കണ്ട് അറ്റകൈയായി താഴേക്കു ചാടിയ ഏഴും 10ഉം വയസ്സുള്ള ഓറൽ ലാല, അലെസിയോ കാകോണി എന്നിവരാണ് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ജിയാൻ ലൂയിജി ബുഫൺ എന്നിവരെ കണ്ടുമുട്ടിയത്. വെള്ളിയാഴ്ച ഇരുവരുടെയും അടുത്തെത്തിയ ബാലന്മാർക്ക് ഒപ്പിട്ട ജഴ്സി കൈമാറിയ താരങ്ങൾ ഒന്നിച്ചു ഫോട്ടോയുെമടുത്തു.
ഇറ്റാലിയൻ പ്രധാനമന്ത്രി എഡി റമയാണ് കുരുന്നുകളുടെ മോഹമറിഞ്ഞ് ഇവരെയും കൂട്ടി യുവൻറസ് താരങ്ങളുള്ള റോം നഗരത്തിലേക്കു വണ്ടികയറിയത്. കുട്ടികളുടെ മാതാപിതാക്കളും കൂടിക്കാഴ്ചക്കു സാക്ഷികളായി എത്തിയിരുന്നു. നവംബർ 26നാണ് അൽബേനിയയെ ഉലച്ച് റിക്ടർ സ്കെയിലിൽ 6.4 രേഖെപ്പടുത്തിയ വൻ ഭൂചലനം നടന്നത്. 51 പേർ കൊല്ലപ്പെടുകയും 3000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
