ഹാട്രിക്കിൽ തുടങ്ങി ഹാലൻഡ് പുത്രൻ; ഡോർട്മുണ്ടിന് തകർപ്പൻ ജയം
text_fieldsമ്യൂണിക്: യൂറോപ്യൻ മൈതാനങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ആൽഫിംഗെ ഹാലൻഡിെൻറ മകന് ബുണ്ടസ് ലിഗയിൽ ഹാട്ര ിക്കോടെ അരങ്ങേറ്റം. കഴിഞ്ഞ മാസം ബൊറൂസിയ ഡോർട്മുണ്ട് ജഴ്സിയിലേക്കു ചേക്കേറിയ 19കാരനായ എർലിങ് ഹാലൻഡാണ് ജർമൻ ലീഗിലെ തെൻറ ആദ്യ മത്സരം ആഘോഷമാക്കിയത്. ടീം പിറകിലായിരിക്കെ 56ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ എർലിങ് 23 മിനിറ്റുകൾക്കിടെയായിരുന്നു മൂന്നുവട്ടം എതിർവല കുലുക്കിയത്.
എല്ലാം ഒന്നിനൊന്ന് മികച്ച ഗോൾ. ആദ്യ പകുതിയിൽ രണ്ടു വട്ടം സ്കോർ ചെയ്ത ഓഗ്സ്ബർഗ്, എർലിങ് മൈതാനത്തെത്തുേമ്പാൾ 3-1ന് മുന്നിലായിരുന്നു. മുമ്പ് ലീഡ്സ് മുതൽ മാഞ്ചസ്റ്റർ സിറ്റി വരെ വിവിധ ക്ലബുകൾക്കുവേണ്ടി ബൂട്ടണിഞ്ഞ പിതാവിെൻറ വഴിയിലെന്നു നേരേത്ത തെളിയിച്ച എർലിങ് ഈ സീസണിൽ ഒാസ്ട്രിയൻ ക്ലബായ സാൽസ്ബർഗിനുവേണ്ടി 22 കളികളിൽ അഞ്ചു ഹാട്രിക് ഉൾപ്പെടെ 28 ഗോൾ കണ്ടെത്തിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ എട്ടു ഗോളുകളും നേടി.