ലിവർപൂളിനെ പിടിക്കാമെന്ന സിറ്റിയുടെ സ്വപ്​നങ്ങൾക്ക്​ പിന്നെയും തിരിച്ചടി

21:48 PM
19/01/2020
ലണ്ടൻ: ഒറ്റയാൻ കുതിപ്പുമായി പ്രീമിയർ ലീഗിൽ ബഹുദൂരം മുന്നിലുള്ള ലിവർപൂളിനെ വഴിയിൽ പിടിക്കാമെന്ന മാഞ്ചസ്​റ്റർ സിറ്റിയുടെ സ്വപ്​നങ്ങൾക്ക്​ പിന്നെയും തിരിച്ചടി. സ്വന്തം മൈതാനത്ത്​ ദുർബലരായ എതിരാളികൾക്കുമേൽ അനായാസ ജയം കൊതിച്ചിറങ്ങിയ സിറ്റിയെ ക്രിസ്​റ്റൽ പാലസ്​ 2-2ന്​ പിടിച്ചുകെട്ടി.

അവസാന മിനിറ്റുവരെ മുന്നിൽനിന്ന ആതിഥേയരുടെ പോസ്​റ്റിൽ ഫെർണാണ്ടീന്യോയുടെ കാലിൽനിന്ന്​ വീണ സെൽഫ്​ ഗോളാണ്​ തിരിച്ചടിയായത്​. ഇതോടെ, ഒന്നാമതുള്ള ലിവർപൂളുമായി പോയൻറ്​ അകലം പ​ിന്നെയും കൂടി. 

നിർണായകമായ ​മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുനൈറ്റഡ്​ ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന്​ വീഴ്​ത്തി. ഐസക്​ ഹെയ്​ഡനാണ്​ റഫറി വിസിൽ മുഴക്കാനിരിക്കെ ന്യൂകാസിലിനായി സ്​കോർ ചെയ്​തത്​. ചെൽസി പട്ടികയിൽ നാലാം സ്ഥാനത്ത്​ തുടരുകയാണ്​. 
Loading...
COMMENTS