Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സനലിനും ലിവർപൂളിനും ജയം
text_fieldsbookmark_border
ലണ്ടൻ: കിരീടവുംകൊണ്ട് ചെൽസി നേരത്തേ ഒാടിമറഞ്ഞെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോര് അവസാനിച്ചിട്ടില്ല. ഒന്നാം സ്ഥാനം സ്വപ്നം കണ്ടിട്ട് ഇനി കാര്യമില്ലെന്ന് മനസ്സിലായ ടോട്ടൻഹാം, മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ലിവർപൂൾ ക്ലബുകളാണ് രണ്ടും മൂന്നും നാലും സ്ഥാനത്തിനായി ‘കസേരകളിൽ’ സജീവം.
ശനിയാഴ്ച നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി നിലവിലെ ജേതാക്കളായ ലെസ്റ്റർ സിറ്റിയെ 2-1ന് തോൽപിച്ച് മുന്നേറിയപ്പോൾ, തൊട്ടുപിന്നാലെ ആഴ്സനലും ലിവർപൂളും വിജയത്തോടെ പോരിന് ആക്കംകൂട്ടി.
സ്റ്റോക്ക് സിറ്റിയെ 4-1നാണ് ആഴ്സനൽ തകർത്തുവിട്ടത്. ഒലിവർ ജിറൂഡ്, ഒാസിൽ, സാഞ്ചസ് എന്നിവരുടെ ഗോളിലാണ് ആഴ്സനലിെൻറ പടയോട്ടം. ആഴ്സനലിനോട് 35ാം മത്സരത്തിൽ തോറ്റതോടെ മാഞ്ചസ്റ്റർ യുനൈറ്റഡ് ആദ്യ നാലെന്ന സ്വപ്നം താൽക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. യൂവേഫ യൂറോപ ലീഗിൽ ജേതാക്കളായി ചാമ്പ്യൻസ് ലീഗിൽ യോഗ്യത ഉറപ്പിക്കാനാണ് യുനൈറ്റഡിെൻറ ശ്രമം. ലിവർപൂൾ 4-0ത്തിന് വെസ്റ്റ്ഹാമിനെയും, ക്രിസ്റ്റൽ പാലസ് 2-0ത്തിന് ഹൾസിറ്റിയെയും തോൽപിച്ചു.

Next Story