Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലെസ്റ്റർ സിറ്റിയെ സ്റ്റോക് സിറ്റി സമനിലയിൽ തളച്ചു
text_fieldsbookmark_border
ലണ്ടൻ: മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ സ്റ്റോക് സിറ്റി സമനിലയിൽ തളച്ചു. സ്റ്റോകിെൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-2നാണ് ലെസ്റ്റർ സമനിലയിൽ കുരുങ്ങിയത്. വിൻസെൻറ് ഇബോറയുടെ(33ാം മിനിറ്റ്) ഗോളിൽ ആദ്യം മുന്നിലെത്തിയത് ലെസ്റ്റർ സിറ്റിയായിരുന്നു. എന്നാൽ, മുൻ ബയേൺ മ്യൂണിക് താരം ഷെർദാൻ ഷാകിരി (39) സൂപ്പർ ഗോളിൽ സ്റ്റോകിനെ സമനിലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ച ലെസ്റ്ററിന് അർഹിച്ച ഗോളെത്തി. ഷിൻജിൻ ഒകാസാകിയുടെ പാസിൽ റിയാദ് മെഹ്റസാണ് (60ാം മിനിറ്റ്) ഗോൾ നേടിയത്. കളി ജയിക്കുമെന്ന് ലെസ്റ്റർ കരുതിയെങ്കിലും സ്റ്റോക്സ് വീണ്ടും തിരിച്ചടിച്ചു. ഇത്തവണ ഷാകിരിയുടെ പാസിൽ മുൻ ഇംഗ്ലീഷ് താരം പീറ്റർ ക്രൗച്ചാണ് ഗോൾ നേടുന്നത്. 11 കളിയിൽ ഇതോടെ െലസ്റ്ററിന് 13 പോയൻറും സ്റ്റോകിന് 12 പോയൻറുമാണ്.

Next Story