Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: സിറ്റിയെ തകര്‍ത്ത് ലെസ്റ്റര്‍
text_fieldsbookmark_border
ലണ്ടന്‍: മൂന്നു മാസത്തെ ഗോള്‍ വരള്‍ച്ചക്ക് വിരാമമിട്ട് ജാമി വാര്‍ഡി ഹാട്രിക്കുമായി തിരിച്ചത്തെിയപ്പോള്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിക്ക് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയം. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ 4-2ന് കീഴടക്കിയ ലെസ്റ്ററിന് തുടര്‍ച്ചയായ അഞ്ചു മത്സരങ്ങള്‍ക്കൊടുവിലാണ് ആദ്യ ജയമത്തെുന്നത്. കളിയുടെ മൂന്നാം മിനിറ്റില്‍ തുടങ്ങിയ വാര്‍ഡി 20, 78 മിനിറ്റുകളിലായി സ്കോര്‍ ചെയ്തു. ആന്‍ഡി കിങ്ങിന്‍െറ വകയായിരുന്നു നാലാം ഗോള്‍. മറ്റു മത്സരങ്ങളില്‍ ചെല്‍സി 1-0ത്തിന് വെസ്റ്റ്ബ്രോമിനെയും, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0ത്തിന് ടോട്ടന്‍ഹാമിനെയും, സനല്‍ 3-1ന് സ്റ്റോക് സിറ്റിയെയും സ്വാന്‍സീ സിറ്റി 3-0ത്തിന് സണ്ടര്‍ലന്‍ഡിനെയും വാറ്റ്ഫോഡ് 3-2ന് എവര്‍ട്ടനെയും തോല്പിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ആഴ്സനല്‍ മൂന്നു ഗോള്‍ തിരിച്ചിട്ടത്. തിയോ വല്കോട്ട്, മെസ്യൂത് ഒസീല്‍, അലക്സ് ഇവോബി എന്നിവരുടെ വകയായിരുന്നു ഗോളുകള്‍. 37 പോയന്റുമായി ചെല്‍സി ഒന്നാമതാണ്.
Next Story
