മാഞ്ചസ്റ്റര്‍ ടീമുകൾക്ക് തോൽവി; ബാഴ്സക്കും യുവൻറസിനും തകർപ്പൻ ജയം

11:47 AM
07/10/2019

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റർ സിറ്റിയെ വോള്‍വ്സും ഏകപക്ഷീയമായ ഒരു ഗോളിന് യുണൈറ്റഡിനെ ന്യൂകാസില്‍ യുണൈറ്റഡുമാണ് തോല്‍പ്പിച്ചത്. മറ്റു മത്സരങ്ങളില്‍ ആഴ്സണലും ചെല്‍സിയും ജയം നേടി. 


സതാംപ്ടണെ തകര്‍ത്ത (4-1) ചെല്‍സി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ബേണ്‍മൌത്തിനെ ഒരു ഗോളിന് തോല്‍പ്പിച്ച് ആഴ്സണല്‍ മൂന്നാം സ്ഥാനത്തെത്തി. 

അതേസമയം സ്പാനിഷ് ലീഗില്‍ ബാഴ്സലോണയും ഇറ്റാലിയന്‍ ലീഗില്‍ യുവൻറസും വിജയിച്ചു. ഏകപക്ഷീയമായ നാലുഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്. മെസി, സുവാരസ്, വിദാൽ, ഉസ്മാന്‍ ഡെംബലെ എന്നിവരാണ് ബാഴ്സക്കായി ഗോളടിച്ചത്. ഇറ്റാലിയന്‍ ലീഗില്‍ കരുത്തരായ ഇന്റര്‍മിലാനെയാണ് യുവന്റസ് തോല്‍പ്പിച്ചത്. ഡിബാലയും ഹിഗ്വെയ്നുമായിരുന്നു സ്കോറര്‍മാര്‍. വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം യുവൻറസ് തിരിച്ചുപടിച്ചു. 

Loading...
COMMENTS