മാഞ്ചസ്റ്റർ സിറ്റിയുടെ തോൽവിയിൽ നേട്ടം കൊയ്യാനാവാതെ ലിവർപൂൾ
text_fieldsലണ്ടൻ: രണ്ടാംസ്ഥാനത്ത് വിടാതെ പിന്തുടരുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ അപ്രതീക്ഷിത തോൽവിയിൽ പൂർണ നേട്ടം കൊയ്യാനാവാതെ ലിവർപൂൾ. ലെസ്റ്റർ സിറ്റിയോട് ലിവർപൂൾ 1-1 സമനില വഴങ്ങി. സാദിയോ മാനെ മൂന്നാം മിനിറ്റിൽ ലിവർപൂളിനെ മുന്നിലെത്തിെച്ചങ്കിലും ഹാരി മഗ്വയറിലൂടെ (45) ലെസ്റ്റർ തിരിച്ചടിക്കുകയായിരുന്നു.
ലിവർപൂളിന് 61 പോയൻറും സിറ്റിക്ക് 56 പോയൻറുമാണ്. വാറ്റ്ഫോഡിനെ 2-1ന് തോൽപിച്ച ടോട്ടൻഹാം (54) മൂന്നാമതുണ്ട്. ഒരു ഗോളിനു പിന്നിൽനിന്ന ടോട്ടൻഹാമിന് ഹോങ് മിൻ സണ്ണും (80) ഫെർണാഡോ ലോറെൻറയും (87) ജയം സമ്മാനിക്കുകയായിരുന്നു. ആദ്യ നാലിൽ ഇരിപ്പുറപ്പിക്കാൻ പാടുപെടുന്ന ചെൽസിയെ ബേൺമൗത്ത് 4-0ത്തിന് തരിപ്പണമാക്കി. ജോഷ്വാ കിങ് (47,74), ഡേവിഡ് ബ്രൂക്ക്സ് (63), ചാർലി ഡാനിയേൽ (95) എന്നിവരാണ് ഗോൾ നേടിയത്.