Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിന് ജയം

text_fields
bookmark_border
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിന് ജയം
cancel

ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്റ്റോക്ക് സിറ്റിയെ തകർത്ത് ലിവർപൂളിന് ജയം. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിലായശേഷമാണ് നാലു ഗോൾ അടിച്ച് ലിവർപുൾ ജയിച്ചു കയറിയത്. ഇതോടെ 18 മത്സരങ്ങളിൽ 40 പോയിന്റുമായി ലീഗിൽ രണ്ടാമതെത്തി ലിവർപൂൾ.

35 ാം മിനിറ്റിൽ ആദം ലല്ലാന, 44 ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോ, 71–ാം മിനിറ്റിൽ ഡാനിയേൽ സ്റ്ററിഡ്ജ് എന്നിവരാണ് ലിവർപൂളിന് വേണ്ടി സ്കോറർമാർ. സ്റ്റോക്കിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ ഇംബുലയുടെ പിഴവിൽ നിന്നുള്ള സെൽഫ് ഗോള് കൂടിയായതോടെ പട്ടിക പൂർത്തിയായി. 12 ാം മിനിറ്റിൽ ജോനാഥൻ വാൾട്ടേഴ്സാണ് സ്റ്റോക്കിന്റെ ഏകഗോൾ നേടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - english premiere league liverpool
Next Story