Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക​ണ്ണ​ഞ്ചി​പ്പി​ക്കും...

ക​ണ്ണ​ഞ്ചി​പ്പി​ക്കും കാ​ഴ്​​ച​യായി അ​ലി​റി​സയുടെ ബൈ​സി​ക്കി​ൾ കി​ക്ക്​ ഗോൾ

text_fields
bookmark_border
ക​ണ്ണ​ഞ്ചി​പ്പി​ക്കും കാ​ഴ്​​ച​യായി അ​ലി​റി​സയുടെ  ബൈ​സി​ക്കി​ൾ കി​ക്ക്​ ഗോൾ
cancel
camera_alt????????????? ????????? ??????????? ???? ??????? ?? ??????????????? ????????? ???????????????

ല​ണ്ട​ൻ: പു​തു​വ​ർ​ഷ സാ​യാ​ഹ്ന​ത്തി​ൽ കാ​ൽ​പ​ന്ത്​ ആ​രാ​ധ​ക​ർ​ക്ക്​ ക​ണ്ണ​ഞ്ചി​പ്പി​ക്കും കാ​ഴ്​​ച​യൊ​ രു​ക്കി ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​​െൻറ ബി​ഗ്​ ആ​ക്​​ഷ​ൻ. 2020ലെ ​ആ​ദ്യ ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി​ക്ക്​ വി​ജ​യം നി​ഷേ​ധി​ച്ച​തി​നേ​ക്കാ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​യ​ത്​ സ​മ​നി​ല പി​റ​ന്ന ബ്രൈ​റ്റ​ണി ​​െൻറ അ​ലി​റി​സ ജ​ഹാ​ൻ​ബ​ക്​​ഷ്​​ നേ​ടി​യ മി​ന്നും​ഗോ​ൾ. ക​ളി​യു​ടെ 10ാം മി​നി​റ്റി​ൽ സി​സ​ർ അ​സ്​​പി​ലി​ക്യൂ​റ്റ​യു​ടെ ഗോ​ളി​ലൂ​ടെ ലീ​ഡ്​ നേ​ടി​യ ചെ​ൽ​സി​ക്കെ​തി​രെ 84ാം മി​നി​റ്റി​ലാ​ണ്​ ബ്രൈ​റ്റ​ണി​​െൻറ സ​മ​നി​ല പി​റ​ക്കു​ന്ന​ത്.

ബ്രൈ​റ്റ​ൺ ആ​ൽ​ബി​യോ​ണ നാ​യ​ക​ൻ ​ലൂ​യി​സ്​ ഡ​ങ്ക്​ എ​ടു​ത്ത കോ​ർ​ണ​ർ കി​ക്ക്​ ക്ലി​യ​ർ ചെ​യ്യാ​നു​ള്ള ചെ​ൽ​സി ശ്ര​മ​ത്തി​നി​ടെ പ​ന്ത്​ ഉ​യ​ർ​ന്ന്​ ​പൊ​ങ്ങി​യ​പ്പോ​ൾ ഇ​റാ​ൻ താ​രം അ​ലി​റി​സ ജ​ഹാ​ൻ​ബ​ക്​​ഷി​​ന​രി​കി​ലേ​ക്ക്. പ​റ​ന്നെ​ത്തി​യ പ​ന്തി​നെ ബൈ​സി​ക്കി​ൾ കി​ക്കി​ലൂ​ടെ റി​സ തി​രി​ച്ചു​വി​ടു​േ​മ്പാ​ൾ ചെ​ൽ​സി​ ഗോ​ളി അ​രി​സ​ബ​ലാ​ഗ​യും പ്ര​തി​രോ​ധ നി​ര​യും കാ​ഴ്​​ച​ക്കാ​ർ.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ലെസ്​റ്റർ സിറ്റി ന്യൂകാസിലിനെ 3-0ത്തിന്​ തകർത്തു. അയോസ്​ പെരസ്​, ജെയിംസ്​ മാഡിസൺ, ഹംസ ചൗധരി എന്നിവർ ലെസ്​റ്ററിനായി സ്​കോർ ചെയ്​തു. അതേസമയം ഹോസെ മൗറീനേയായുടെ ടോട്ടൻഹാം പുതുവർഷത്തെ തോൽവിയോടെ വരവേറ്റു. ഡാനി ഇങ്ക്​സി​​െൻറ ഏക ഗോളിൽ സതാംപ്​ടനാണ്​ സ്​പർസിനെ ഞെട്ടിച്ചത്​. മറ്റ്​ മത്സരങ്ങളിൽ വാറ്റ്​ഫോഡ്​ 2-1ന്​ വേൾവർഹാംപ്​ടണെയും ആ​സ്​​റ്റ​ൻ വി​ല്ല അതേസ്​കോറിന്​ ​ബേ​ൺ​ലി​യെയും വീ​ഴ്​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsbicycle kickalireza
News Summary - english premiere league bicycle kick goal
Next Story