Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇം​ഗ്ലീ​ഷ്​...

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ജ​യം, യു​നൈ​റ്റ​ഡ്​ അ​ഞ്ചാമത്​്​

text_fields
bookmark_border
ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ജ​യം, യു​നൈ​റ്റ​ഡ്​ അ​ഞ്ചാമത്​്​
cancel

ല​ണ്ട​ൻ: മി​ഡി​​ൽ​സ്​​ബ്രോ​യെ 3^1ന്​ ​തോ​ൽ​പി​ച്ച്​ മാ​ഞ്ച​സ്​​റ്റ​ർ യു​ൈ​ന​റ്റ​ഡ്​ പ്രീ​മി​യ​ർ ലീ​ഗി​ലെ അ​ഞ്ചാം സ്​​ഥാ​നം പി​ടി​ച്ചെ​ടു​ത്തു. ആ​ഴ്​​സ​ന​ൽ വെ​സ്​​റ്റ്​​ബ്രോം​വി​ച്ചി​നോ​ട്​ തോ​റ്റ​തോ​ടെ നി​ർ​ണാ​യ​ക വി​ജ​യം മോ​ഹി​ച്ചി​റ​ങ്ങി​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ന്​ മൗ​റെ​യ്​​ൻ ഫെ​ല്ലെ​യ്​​നി​യും ജെ​സി ലി​ൻ​ഗാ​ർ​ഡും അ​േ​ൻ​റാ​ണി​യോ വ​ല​ൻ​സി​യ​യും ചേ​ർ​ന്ന്​ ആ​ശി​ച്ച ജ​യം സ​മ്മാ​നി​ച്ചു. റു​ഡി ഗ​സ്​​റ്റ​ഡെ​യു​ടെ വ​ക​യാ​യി​രു​ന്നു മി​ഡി​ൽ​സ്​​ബ്രോ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ. ഇ​തോ​ടെ 52 പോ​യ​ൻ​റു​മാ​യി യു​നൈ​റ്റ​ഡ്​ അ​ഞ്ചാം സ്​​ഥാ​നം അ​ല​ങ്ക​രി​ച്ചു.

പ​രി​ക്കു​കാ​ര​ണം പോ​ൾ പോ​ഗ്​​ബ​യും സ​സ്​​പെ​ൻ​ഷ​നി​ലാ​യ ഇ​ബ്രാ​ഹി​മോ​വി​ച്ചും ആ​ന്ദ്രെ ഹെ​രീ​റ​യും ഇ​ല്ലാ​തെ​യാ​യി​രു​ന്നു യു​നൈ​റ്റ​ഡ്​ എ​തി​രാ​ളി​ക​ളു​ടെ ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്ന​ത്. 30ാം മി​നി​റ്റി​ൽ ഫെ​​ല്ലെ​യ്​​നി​യു​ടെ ഗോ​ളി​ലൂ​ടെ യു​നൈ​റ്റ​ഡ്​ മു​ന്നി​ലെ​ത്തി. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ സീ​സ​ണി​ൽ ബെ​ൽ​ജി​യം താ​ര​ത്തി​െൻറ ആ​ദ്യ ഗോ​ളാ​ണി​ത്. ലി​ൻ​ഗാ​ർ​ഡ്​ 62ാം മി​നി​റ്റി​ൽ ബു​ള്ള​റ്റ്​ ഷോ​ട്ടി​ലൂ​ടെ​യും വ​ല​ൻ​സി​യ ഇ​ഞ്ചു​റി ടൈ​മി​ലും സ്​​കോ​ർ ചെ​യ്​​തു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​ർ സ​താം​പ്​​ട​ണി​നെ 2^1ന്​ ​തോ​ൽ​പി​ച്ചു. ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള ടോ​ട്ട​ൻ​ഹാ​മി​ന്​ 59 പോ​യ​ൻ​റാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:English Premier League
News Summary - english premier league
Next Story