ചെ​ൽ​സി തോ​റ്റ്​ തു​ട​ങ്ങി; ലി​വ​ർ​പൂ​ളി​ന്​ സ​മ​നി​ല, എ​വ​ർ​ട്ട​ന്​  ജ​യം

23:30 PM
12/08/2017
പ്രീ​മി​യ​ർ ലീ​ഗി​ൽ എ​വ​ർ​ട്ട​ണി​നാ​യി അ​ര​ങ്ങേ​റി​യ വെ​യ്​​ൻ റൂ​ണി ഗോ​ൾ നേ​ടി​യ​പ്പോ​ൾ
ല​ണ്ട​ൻ: കോ​​െൻറ​യു​ടെ ചാ​മ്പ്യ​ൻ​പ​ട​ക്ക്​ ഇം​ഗ്ല​ണ്ടി​ൽ അ​ടി​തെ​റ്റി തു​ട​ക്കം. സ്വ​ന്തം മൈ​താ​ന​ത്ത്​ ബേൺ​ലി​യോ​ട്​ 3-2നാ​ണ്​​ ചെ​ൽ​സി​ക്ക്​ തോ​റ്റത്​. ര​ണ്ടു ചു​വ​പ്പു​കാ​ർ​ഡു​ക​ൾ വാ​ങ്ങി​യി​ട്ടും ആ​ദ്യം വ​ഴ​ങ്ങി​യ ഗോ​ളു​ക​ൾ തി​രി​ച്ച​ടി​ക്കാ​ൻ അ​വ​സാ​നം​വ​രെ ചാ​മ്പ്യ​ന്മാ​ർ ​െപാ​രു​തി നോ​ക്കി​യെ​ങ്കി​ലും സ​മ​നി​ല പി​ടി​ക്കാ​ൻ നീ​ല​പ്പ​ട​ക്ക്​ ക​ഴി​ഞ്ഞി​ല്ല. ഗാ​രി കാ​ഹി​ലി​ന്​ 14ാം മി​നി​റ്റി​ലും സെ​സ്​​ക്​ ഫാ​ബ്രി​ഗാ​സി​ന്​ 81ാം മി​നി​റ്റി​ലും​ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ ക​ളം വി​ടേ​ണ്ടി​വ​ന്നു.

സാം ​വോ​ക്​​സ് (24, 43 മി​നി​റ്റ്), സ്​​റ്റീ​ഫ​ൻ വാ​ർ​ഡ്(39) എ​ന്നി​വ​രു​ടെ ഗോ​ളി​ലാ​ണ്​ ത​ടി​ച്ചു​കൂ​ടി​യ നീ​ല​സാ​ഗ​ര​ത്തെ നി​ശ്ശ​ബ്​​ദ​മാ​ക്കി ബേ​ൺ​ലി ക​ളി​പി​ടി​ച്ച​ത്​. ര​ണ്ടാം പ​കു​തി​യി​ൽ സൂ​പ്പ​ർ​താ​രം മൊ​റാ​റ്റ 69ാം മി​നി​റ്റി​ലും ഡേ​വി​ഡ്​ ലൂ​യി​സ്​ 88ാം മി​നി​റ്റി​ലും തി​രി​ച്ച​ടി​ച്ച്​ ക​ളി​യി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​ൻ ചെ​ൽ​സി ശ്ര​മംന​ട​ത്തി​യെ​ങ്കി​ലും  ബേ​ൺ​ലി അ​നു​വ​ദി​ച്ചി​ല്ല. ​പ്രീമിയർ ലീഗ്​ സീസണി​​െൻറ ഉ​​ദ്​​ഘാ​ട​ന മ​ത്സ​രം സൂ​​പ്പ​ർ ത്രി​ല്ല​റാ​യി മാറി. മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ലെ​സ്​​റ്റ​ർ സി​റ്റിക്കെതിരെ അനായാ ജയം ലക്ഷ്യമിട്ട ആഴ്​സനൽ വിയർത്തു കളിച്ച്​ 4-3ന്​ ജയിച്ചു കയറി.   

അലക്​സാണ്ടർ ലകാസെറ്റെ, ഡാനി വെൽബക്​, ആരോൺ റംസി, ഒലിവർ ജിറൂഡ്​ എന്നിവർ ആഴ്​സനലിനായി വലകുലുക്കി. ലെസ്​റ്ററിനായി ജാമി വാർഡി രണ്ടും ഷിൻജി ഒകസാകി ഒരു ഗോളും നേടി. ഒരു ഗോൾ വഴങ്ങിയ ശേഷം രണ്ട്​ ഗോൾ തിരിച്ചടിച്ചാണ്​ ലെസ്​റ്റർ​ ഞെട്ടിച്ചത്​. ശനിയാഴ്​ചത്തെ മറ്റു മ​ത്സ​ര​ങ്ങളിൽ വാ​റ്റ്​​ഫോ​ർ​ഡ്​ ലി​വ​ർ​പൂ​ളി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി (3-3). മാ​ഞ്ച​സ്​​റ്റ​റി​ൽ​നി​ന്ന്​ കൂ​ടു​മാ​റി​യെ​ത്തി​യ വെ​യ്​​ൻ റൂ​ണി ആ​ദ്യ മ​ത്സ​ര​ത്തി​ൽ​ത​ന്നെ ആ​രാ​ധ​ക​രു​ടെ മ​നം​നി​റ​ച്ച്​ ഗോളടിച്ചപ്പോൾ എ​വ​ർ​ട്ട​ൻ സ്​​റ്റോ​ക്​​സ്​ സി​റ്റി​യെ 1-0ത്തി​ന്​ തോ​ൽ​പി​ച്ചു. ക്രിസ്​റ്റൽ പാലസിനെ 0^3ന്​ പുതുമുഖ ടീമായ ഹഡർഫീൽഡ്​ ടൗൺ തോൽപിച്ചു.
 
COMMENTS