You are here
ജയത്തോടെ വമ്പന്മാർ; ടോട്ടൻഹാം, ലിവർപൂൾ, ആഴ്സനൽ ടീമുകൾക്ക് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ ടോട്ടൻഹാം, ലിവർപൂൾ, ആഴ്സനൽ ടീമുകൾക്ക് ജയം. ടോട്ടൻഹാം ലെസ്റ്റർ സിറ്റിയെ 3-1ന് തോൽപിച്ചപ്പോൾ, ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ ബേൺമൗത്തിനെ 3-0ത്തിനും ആഴ്സനൽ ഹഡേഴ്സ് ഫീൽഡ് ടൗണിനെ 2-1നും തോൽപിച്ചു. അതേസമയം, എവർട്ടൻ വാറ്റ്ഫോർഡിനോട് 1-0ത്തിന് തോറ്റു.
ഒന്നാം സ്ഥാനത്ത് കുതിച്ചുകൊണ്ടിരുന്ന ലിവർപൂൾ ലെസ്റ്റർ സിറ്റിയോടും വെസ്റ്റ്ഹാം യുനൈറ്റഡിനോടും അപ്രതീക്ഷിത സമനില വഴങ്ങിയാണ് ബേൺമൗത്തിനെതിരെ കളത്തിലിറങ്ങിയത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി പോയൻറ് വ്യത്യാസം മൂന്നായി ചുരുങ്ങിയ ലിവർപൂളിന് സമ്മർദമുണ്ടായിരുന്നെങ്കിലും സാദിയോ മാനെ (24), ജോർജീനിയോ വിനാൽഡം (34), മുഹമ്മദ് സലാഹ് (48) എന്നിവർ ഗോൾ നേടിയതോടെ കളി അനായാസം ജയിച്ചു.
ഹഡേഴ്സ് ഫീൽഡ് ടൗണിനെ ആഴ്സനൽ 2-1ന് തോൽപിച്ച മത്സരത്തിൽ അലക്സ് ഇവോബിയും (16) അലക്സാണ്ടർ ലാകസറ്റെയുമാണ് (44) ഗോൾ നേടിയത്. സെൽഫ് ഗോളിെൻറ ഭാഗ്യത്തിലാണ് ഹഡേഴ്സിെൻറ തിരിച്ചടി. ലെസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിനായി ഡേവിസൺ സാഞ്ചസ് (33), ക്രിസ്റ്റ്യൻ എറിക്സൺ (63), ഹോങ് മിൻ സൺ(91) എന്നിവർ ഗോൾ നേടി. ജാമി വാർഡിയാണ് ലെസ്റ്ററിെൻറ ആശ്വാസേഗാൾ നേടിയത്.