ഇംഗ്ലണ്ടിൽ വമ്പൻന്മാർക്ക് മുന്നേറ്റം
text_fieldsലണ്ടൻ: പോര് മുറുകുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർ അടിതെറ്റാതെ മുന്നോട്ട്. ചെൽസി ബ്രൈട്ടൻ ഹോവനെയും (3-0) മാഞ്ചസ്റ്റർ സിറ്റി കർഡിഫ് സിറ്റിയെയും (2-0) ടോട്ടൻഹാം ക്രി സ്റ്റൽ പാലസിനെയും (2-0) തോൽപിച്ചു. ജയത്തോടെ സിറ്റി (80 േപായൻറ്) വീണ്ടും ഒന്നാം സ്ഥാനത് തെത്തി. ലിവർപൂളിന് (69) പിറകിൽ ടോട്ടൻഹാം (64) മൂന്നാമതും ആഴ്സനലിന് (63) പിറകിൽ ചെൽസി (63) അഞ്ചാമതുമാണ്.
കർഡിഫ് സിറ്റിക്കെതിരെ ആദ്യ പകുതിയിലായിരുന്നു സിറ്റിയുടെ രണ്ടു ഗോളുകളും. കെവിൻ ഡിബ്രൂയിൻ (6), ലെറോയ് സാനെ (44) എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. യുവ താരങ്ങളുടെ കരുത്തിലായിരുന്നു ചെൽസിയുടെ കുതിപ്പ്. കലം ഹഡ്സൻ ഒാഡോയ്, റൂബൻ ലോഫ്ടസ് ചീക് എന്നിവർ കളിയുടെ ഗതിനിർണയിച്ച മത്സരത്തിൽ ബ്രൈട്ടനെതിരെ ചെൽസിക്ക് സമ്പൂർണ ആധിപത്യമായിരുന്നു. ഹഡ്സൻ ഒാഡോയുടെ പാസിൽ ഒലിവർ ജിറൂഡ് (38) ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ എഡൻ ഹസാഡിെൻറയും (60) ലോഫ്ടസ് ചീക്കിെൻറയും (63) ഫിനിഷിങ്. ഇതോടെ ചെൽസി സേഫ് സോണിലായി.
പുതിയ ഹോം ഗ്രൗണ്ടിൽ ജയത്തോടെ തുടങ്ങാനായതിെൻറ ത്രില്ലിലാണ് ടോട്ടൻഹാം. ക്രിസ്റ്റൽ പാലസിനെതിരെ ഹോങ് മിൻ സണും (55), ക്രിസ്റ്റ്യൻ എറിക്സണും (80) ഗോൾ നേടി. ജയമില്ലാത്ത അഞ്ചു മത്സരങ്ങൾക്കൊടുവിലാണ് ടോട്ടൻഹാമിെൻറ തിരിച്ചുവരവ്.
ഇൻറർ വിജയവഴിയിൽ
റോം: ടീം മാനേജ്മെൻറുമായുള്ള പിണക്കം അവസാനിപ്പിച്ച് അർജൻറീനൻ താരം മൗറോ ഇകാർഡി തിരിച്ചെത്തിയപ്പോൾ ഇൻറർ മിലാൻ വീണ്ടും ട്രാക്കിലായി. രണ്ടു മാസത്തിനു ശേഷം തിരിച്ചെത്തിയ താരം ഒരുഗോൾ നേടിയും മറ്റൊരു ഗോളിന് വഴിയൊരുക്കിയും മിന്നിയപ്പോൾ ജെനോവയെ ഇൻറർ 4-0ത്തിന് തകർത്തു. റോബർടോ ഗാഗ്ലിയാർഡിനി (15, 80), ഇകാർഡി (40 പെനാൽറ്റി), ഇവാൻ പെരിസിച് (54) എന്നിവരായിരുന്നു സ്കോറർമാർ. 56 പോയൻറുമായി മൂന്നാമതാണ് ഇൻറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
