ഗണ്ണേഴ്സിനെ വീഴ്ത്തി ലിവർപൂൾ; ചെൽസിക്കും ജയം
text_fieldsലണ്ടൻ: ചുവന്ന ചെകുത്താന്മാരുടെ സ്വന്തം കളിമുറ്റത്ത് ആദ്യം ഗോൾ നേടി 30 വർഷത്തെ ചരിത്രം തിരുത്തിയ സംഘം പിന്നീ ട് അഞ്ചെണ്ണം തിരികെവാങ്ങി വൻ തോൽവിയുടെ ഭാരവുമായി മടങ്ങുക. ആൻഫീൽഡിൽ ശനിയാഴ്ച ലിവർപൂളിനും ആഴ്സനലിനും മറക്കാനാവാത്ത ദിനമായിരുന്നു. ജയിക്കാനുറച്ച് തുടക്കത്തിലേ ആക്രമണത്തിെൻറ കെട്ടഴിച്ച ആഴ്സനൽ താങ്ങാവുന്നതിലേറെ വാങ്ങി ദുരന്തമായപ്പോൾ ഗോളുകൾ അടിച്ചുകൂട്ടി ലിവർപൂൾ തലപ്പത്തെ ലീഡ് പിന്നെയും ഉയർത്തി. പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ തൊട്ടരികെയുണ്ടായിരുന്ന ഹോട്സ്പർ ദുർബലരായ എതിരാളികളോട് മാനംകെട്ടതിനു പിറകെയായിരുന്നു ലിവർപൂളിെൻറ 5-1െൻറ തകർപ്പൻ വിജയം.
പുതിയ കോച്ചിനു കീഴിൽ പുതുപാഠങ്ങളുമായി പ്രീമിയർ ലീഗിൽ മോശമല്ലാതെ പൊരുതുന്ന ഗണ്ണേഴ്സിനുമേൽ വീണ ഇടിത്തീയായിരുന്നു ശനിയാഴ്ചത്തെ മത്സരം. 11ാം മിനിറ്റിൽ ലിവർപൂൾ പ്രതിരോധത്തെ നെടുകെ പിളർത്തി എയിൻസ്ലി മെയ്റ്റ്ലാൻഡ് ഉജ്ജ്വല ഗോളുമായി ടീമിന് മോഹിപ്പിക്കുന്ന തുടക്കം നൽകിയെങ്കിലും മിനിറ്റുകൾക്കിടെ ഗോളുകൾ പെരുമഴയായി വീണ് ടീം നിഷ്പ്രഭമാകുകയായിരുന്നു.
ലീഗിൽ ടോപ്സ്കോറർ പട്ടികയിലുള്ള ഒബൂമെയാങ് 70 മിനിറ്റ് കളത്തിൽ നിന്നിട്ടും 13 തവണയാണ് പന്ത് തൊട്ടത്. അതിൽ ആറും ഫ്രീകിക്കുകളും. പ്രതിരോധത്തെക്കാൾ ആക്രമണത്തിന് പ്രാമുഖ്യം നൽകിയതാണ് ആഴ്സനലിന് ദുരന്തമായത്. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് ചെൽസി വീഴ്ത്തി. 51ാം മിനിറ്റിൽ കാെൻറയാണ് വിജയ ഗോൾ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
