Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒബൂ​െമയാങ്ങിന്​ ഡബ്​ൾ;...

ഒബൂ​െമയാങ്ങിന്​ ഡബ്​ൾ; ആഴ്​സനലിന്​ ജയം

text_fields
bookmark_border
ഒബൂ​െമയാങ്ങിന്​ ഡബ്​ൾ; ആഴ്​സനലിന്​ ജയം
cancel

ലണ്ടൻ: പ്രീമിയർ ലീഗിൽ വീണ്ടും വിജയവഴിയിലേക്കെത്തി​ ആഴ്​സനൽ. ഗണ്ണേഴ്​സി​​െൻറ ഗോൾ മെഷീൻ എംറിക്​ ഒബൂമെയാങ്​ ര ണ്ടു ഗോളുമായി മിന്നിയ മത്സരത്തിൽ ആഴ്​സനൽ 3-1​ന്​ ബേൺലിയെ തോൽപിച്ചു. 18 മത്സരത്തിൽ ഇതോടെ ആഴ്​സനലിന്​ 37 പോയൻറായി. തോൽവിയറിയാത്ത 22 മത്സരങ്ങൾക്കൊടുവിൽ സതാംപ്​ടണിനോടും ലീഗ്​ കപ്പിൽ ടോട്ടൻഹാമിനോടും തോറ്റ ആഴ്​സനലി​​െൻറ മനോഹര തിരിച്ചുവരവാണിത്​.

14ാം മിനിറ്റിലാണ്​ ഒബൂ​െമയാങ്​ ആദ്യ ഗോൾ നേടുന്നത്​. രണ്ടാം പകുതിയുടെ തുടക്കത്തിൽ (48) അലക്​സാണ്ടർ ലാകസറ്റെയുമായി ​േചർന്നു നടത്തിയ കൗണ്ടർ അറ്റാക്കിൽ രണ്ടാം ഗോളും നേടി. ഒരു ഗോളുമായി​ ബേൺലി (ആഷ്​ലി ബാർനെസ്​-63) കളിയിലേക്ക്​ തിരിച്ചെത്താൻ ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇഞ്ചുറി സമയം പകരക്കാരനായെത്തിയ അലക്​സ്​ ഇവോബിയും (91) ഗോൾ നേടിയതോടെ ഗണ്ണേഴ്​സ്​ ജയം ഉറപ്പിച്ചു. രണ്ടു ഗോളോടെ മുഹമ്മദ്​ സാലാഹിനെ (11) മറികടന്ന്​ ഒബൂമയാങ് ​(12) സ്​കോറിങ്ങിൽ ഒന്നാമതെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsepl 2018aubameyangEnglish Premier League
News Summary - english premier league -Sports news
Next Story