റിയാദ് മഹ്റസിൻെറ വിജയഗോൾ; ടോട്ടന്ഹാമിനെ വീഴ്ത്തി സിറ്റി
text_fields
ലണ്ടൻ: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വീണ്ടും ഒന്നാമത് . കഴിഞ്ഞദിവസം നടന്ന ഉഗ്രപോരിൽ ടോട്ടൻഹാമിനെ 1-0ത്തിന് സിറ്റി മറികടന്നു. ലെസ്റ്റർ സിറ്റിയിൽനിന്ന് ഇൗ സീസണിൽ ടീമിലെത്തിയ റിയാദ് മെഹ്റസിെൻറ ഏക ഗോളിലാണ് സിറ്റിയുടെ ജയം. ഇതോടെ സിറ്റിക്കും ലിവർപൂളിനും 26 പോയൻറായെങ്കിലും ഗോൾ ശരാശരിയിലാണ് പെപ് ഗ്വാർഡിയോളയുടെ സംഘം ഒന്നാം സ്ഥാനത്തിരിക്കുന്നത്.
കളിതുടങ്ങി ചൂടുപിടിക്കുന്നതിനു മുേമ്പ ടോട്ടൻഹാം വലയിൽ പന്തെത്തി. റഹീം സ്റ്റെർലിങ്ങിെൻറ ഡ്രിബ്ലിങ് മികവിലാണ് ഗോൾ എത്തുന്നത്. സിറ്റി ഗോൾ കീപ്പർ എഡേഴ്സണിെൻറ ലോങ് കിക്ക് ക്ലിയർ ചെയ്യാനുള്ള കീറൺ ട്രിപ്പിയറുടെ ശ്രമം പാളിയതോടെയാണ് സ്റ്റെർലിങ്ങിന് പന്ത് ലഭിക്കുന്നത്. അതിവേഗം ബോക്സിലേക്ക് കുതിച്ച ഇംഗ്ലീഷ് താരം, ഡിഫൻഡർ ഡേവിസൺ സാഞ്ചസിനെ വെട്ടിച്ച് മൈനസ് പാസ് നൽകി. ദൂരത്തുനിന്ന് കുതിച്ചെത്തിയ മെഹ്റസ് മിന്നൽ വേഗത്തിൽ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു.
ഹാരി കെയ്നിെൻറ നേതൃത്വത്തിൽ ടോട്ടൻഹാം തിരിച്ചടിക്കാൻ വമ്പൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലംകണ്ടില്ല. ഇതോടെ മെഹ്റസിെൻറ ഏകഗോളിൽ സിറ്റിക്ക് ജയമായി. ഹെലികോപ്ടർ അപകടത്തിൽ മരിച്ച തെൻറ മുൻ ക്ലബ് ഉടമ ശ്രിവദ്ധന പ്രഭക്ക് ഗോൾനേട്ടം സമർപ്പിക്കുന്നതായി മത്സരശേഷം മെഹ്റസ് പറഞ്ഞു
ചെൽസിക്കും യുനൈറ്റഡിനും ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ചെൽസിയും മാഞ്ചസ്റ്റർ യുനൈറ്റഡും ജയത്തോടെ കുതിച്ചപ്പോൾ, ആഴ്സനലിന് സമനിലക്കുരുക്ക്. ക്രിസ്റ്റൽ പാലസാണ് (2-2) തുടർജയങ്ങളുമായി കുതിച്ച ആഴ്സനലിന് കടിഞ്ഞാണിട്ടത്. ബേൺലിക്കെതിരെ (4-0) തകർപ്പൻ ജയം സ്വന്തമാക്കിയ ചെൽസിക്കായി അൽവാരോ മൊറാറ്റ (22), റോസ് ബാർക്കിലി (57), വില്യൻ (62), റൂബൻ ലോഫ്റ്റസ് ചീക്ക് (92) എന്നിവരാണ് ഗോൾ നേടിയത്.
എവർട്ടെനതിരെ 2-1നാണ് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ജയം. പോൾ പോഗ്ബ (പെനാൽറ്റി -27), ആൻറണി മാർഷ്യൽ (49) എന്നിവരാണ് യുനൈറ്റഡിെൻറ സ്കോറർമാർ. 77ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലാണ് എതിരാളികൾ ആശ്വാസഗോൾ കണ്ടെത്തുന്നത്. രണ്ടു പെനാൽറ്റി ഭാഗ്യത്തിലാണ് (45, 83) ആഴ്സനലിനെ ക്രിസ്റ്റൽ പാലസ് സമനിലയിൽ തളച്ചത്. ഗ്രനിറ്റ് ഷാകെ (51), ഒബൂമയാങ് (56) എന്നിവരാണ് ആഴ്സനലിെൻറ സ്കോറർമാർ. എല്ലാ മത്സരങ്ങളിലുമായി തുടർച്ചയായ 11 ജയങ്ങൾക്കൊടുവിലാണ് ഗണ്ണേഴ്സ് സമനിലയിൽ കുരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
