Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്ത് താരങ്ങളെയും മറികടന്നൊരു ഒാസിൽ പാസ്; ആഴ്സനലിന് സൂപ്പർജയം

text_fields
bookmark_border
പത്ത് താരങ്ങളെയും മറികടന്നൊരു ഒാസിൽ പാസ്; ആഴ്സനലിന് സൂപ്പർജയം
cancel

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലൈസ്റ്റര്‍ സിറ്റിക്കെതിരെ ആഴ്സനലിന് സൂപ്പർജയം. ആഴ്‌സനല്‍ താരം മെസ്യൂത് ഓസിലിൻെറ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഗണ്ണേഴസ് സൂപ്പർജയം സ്വന്തമാക്കിയത്. ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്ത ഓസിലിന്റെ മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സനല്‍ ജയിച്ചത്.

മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ കരിയറിലെ മികച്ച പ്രകടനമാണ് ഒാസിൽ മത്സരത്തിൽ പുറത്തെടുത്തത്. 31ാം മിനുറ്റില്‍ സെല്‍ഫ്‌ഗോളില്‍ ലൈസ്റ്റര്‍ സിറ്റി മുന്നിലെത്തി. എന്നാല്‍ 45ാം മിനുറ്റില്‍ മെസ്യുത് ഓസിലിലൂടെ ആഴ്‌സനല്‍ ഒപ്പമെത്തി.


63,66 മിനിറ്റുകളില്‍ ഔബെമയാങ് വല കുലുക്കി. 63ാം മിനിറ്റില്‍ ഓസിലിന്റെ മനോഹര പാസിലാണ് ഗോൾ വീണത്. ലൈസ്റ്ററിന്റെ പത്ത് താരങ്ങളെയും മറികടന്നൊരു പാസില്‍ നിന്നാണ് ഔബെമയാങ് ഗോള്‍ കണ്ടെത്തിയത്. രണ്ടാം ഗോളിന് വഴിയൊരുക്കിയതും ഓസിലായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - english premier league -Sports news
Next Story