Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുനൈറ്റഡിന് ആവേശ ജയം; 3-2ന് ന്യൂകാസിലിനെ തോൽപിച്ചു
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുറത്താകലിെൻറ വക്കിലായിരുന്ന ഹൊസെ മൗറീേന്യാക്ക് ജീവശ്വാസമേകി മാഞ്ചസ്റ്റർ യുനൈറ്റഡിന് വിജയം. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളടിച്ച് ന്യൂകാസിൽ യുനൈറ്റഡിനെയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് തോൽപിച്ചത്.
കെന്നഡി (7), യോഷിനോരി മുറ്റോ (10) എന്നിവരുടെ േഗാളിൽ മുന്നിൽ കയറിയ ന്യൂകാസിലിനെതിരെ യുവാൻ മാറ്റ (70), ആൻറണി മാർഷ്യൽ (76), അലക്സി സാഞ്ചസ് (90) എന്നിവരാണ് മാഞ്ചസ്റ്ററിന് വിജയെമാരുക്കിയത്. ഇതോടെ മാഞ്ചസ്റ്ററിന് 13 പോയൻറായി.ടോട്ടൻഹാം ഹോട്ട്സ്പർ 1-0ത്തിന് കാഡിഫ് സിറ്റിയെ പരാജയപ്പെടുത്തി. എട്ടാം മിനിറ്റിൽ എറിക് ഡിയറാണ് ഗോൾ നേടിയത്.
ഇതോടെ, മൗറീസിയോ പൊച്ചറ്റീനോയുടെ സംഘം 18 പോയൻറുമായി മൂന്നാമതെത്തി. എവർട്ടൺ മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ 2-1ന് തോൽപിച്ചു. റിച്ചാർലിസൺ , ഗിൽഫി സിഗറോസൺ എന്നിവരാണ് എവർട്ടണിനായി ഗോൾ നേടിയത്.
ബേൺമൗത്ത് 4-0ത്തിന് വാറ്റ്ഫോഡിനെയും വോൾവെർ ഹാംപ്റ്റൺ 1-0ത്തിന് ക്രിസ്റ്റർ പാലസിനെയും തോൽപിച്ചു. ഇന്ന് 19 പോയൻറുമായി ഒപ്പത്തിനൊപ്പമുള്ള മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടും.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story