Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 4:00 AM IST Updated On
date_range 28 Nov 2017 4:00 AM ISTഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിക്കും ആഴ്സനലിനും ജയം
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സനലിനും ജയം. ഹഡേഴ്സ് ഫീൽഡ് ടൗണിനെ അവരുടെ തട്ടകത്തിൽ 2-1നാണ് സിറ്റി തോൽപിച്ചത്. സിറ്റി പ്രതിരോധതാരം നികോളസ് ഒാട്ടമെൻഡിയുടെ സെൽഫ് ഗോളിൽ എതിരാളികളാണ് ആദ്യം മുന്നിലെത്തുന്നത്. എന്നാൽ, രണ്ടാം പകുതിയിൽ സിറ്റി തിരിച്ചുവന്നു. സെർജിയോ അഗ്യൂറോ(47-പെനാൽറ്റി), റഹീം സ്റ്റെർലിങ് (84) എന്നിവരുടെ ഗോളിലാണ് നിലവിലെ ഒന്നാം സ്ഥാനക്കാർ തിരിച്ചുവന്നത്. 92ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അലക്സി സാഞ്ചസ് ഗോളാക്കിയപ്പോൾ 1-0നാണ് ആഴ്സനൽ ബേൺലിയെ തോൽപിക്കുന്നത്. മെറ്റാരു മത്സരത്തിൽ സതാംപ്ടൺ 4-1ന് എവർട്ടണിനെ തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
