സലാഹിനും വാൻഡിക്കിനും ഗോൾ; ഒന്നിൽ ഇളക്കമില്ലാതെ ലിവർപൂൾ
text_fieldsലണ്ടൻ: മുഹമ്മദ് സലാഹിെൻറയും പ്രതിരോധനിര വന്മതിൽ വാൻഡിക്കിെൻറയും ഗോളുകളിൽ ലിവർപൂളിന് വിജയക്കുതിപ ്പ്. ഇൗ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച വോൾവർഹാപ്റ്റണിനെ യുർഗൻ ക്ലോപ്പിെൻറ പോരാളികൾ 2-0ത്തിന് തോൽപിച്ചു. ആഴ്സനലിനോട് സമനിലവഴങ്ങിയതിനുശേഷം ലിവർപൂളിെൻറ തുടർച്ചയായ ആറാം ജയമാണിത് . തോൽവിയറിയാതെ കുതിക്കുന്ന ആൻഫീൽഡുകാർക്ക് ഇതോടെ, 48 പോയൻറായി. ഒരു കളി കുറവ് കളിച്ച സിറ്റിക്ക് 44 പോയൻറാണ്.
മികച്ച പ്രകടനവുമായി മാഞ്ചസ്റ്റർ യുനൈറ്റഡിനു താഴെ ഏഴാം സ്ഥാനത്തിരിക്കുന്ന വോൾവർഹാംപ്റ്റണിനെതിരെ സലാഹിനെ മുന്നിലിട്ട് 4-2-3-1 ശൈലിയിലായിരുന്നു ക്ലോപ്പിെൻറ പടനീക്കം. ആക്രമണ മുന്നേറ്റവുമായി നീങ്ങിയ എതിരാളികൾക്കെതിരെ, തുടക്കത്തിൽ ലിവർപൂൾ താളം കണ്ടെത്താനാവാതെ വിയർത്തെങ്കിലും 18ാം മിനിറ്റിൽ എതിർ പ്രതിരോധം പിളർത്തി.
സാദിയോ മാനെയും ഫാബീന്യോയും വലതുവിങ്ങിൽ നടത്തിയ നീക്കത്തിനൊടുവിൽ മുഹമ്മദ് സലാഹാണ് സ്കോർ ചെയ്തത്. പ്രീമിയർ ലീഗിൽ സലാഹിെൻറ 11ാം ഗോളാണിത്. രണ്ടാം പകുതി ക്ലോപ്പിെൻറ വിശ്വസ്ഥൻ വിർജിൽ വാൻഡിക്കും (68) സ്കോർ ചെയ്തതോടെ, ലിവർപൂൾ ജയം ഉറപ്പിച്ചു. മുഹമ്മദ് സലാഹിെൻറ പാസിൽ നിന്നായിരുന്നു വാൻഡിക്കിെൻറ ഗോൾ. ബാറിനു കീഴിൽ അലിസൺ ബക്കർ ഉറച്ചുനിൽക്കുകയും ചെയ്തതോടെ വോൾവർഹാംപ്റ്റണിന് ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
