ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
text_fieldsലണ്ടൻ: കൂട്ടിയും കിഴിച്ചും താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഇംഗ്ലണ്ടിൽ അവസാനിപ്പിക്കാറായി. ലീഗ് ഫുട്ബാൾ ഭൂപടത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് കേളികേട്ട ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് കിക്കോഫ്. കമ്യൂണിറ്റി ഷീൽഡ് ജേതാക്കളായി സീസണിനുമുേമ്പ വരവറിയിച്ച ആഴ്സനലും മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയും ആദ്യ പോരാട്ടത്തിനായി ഗണ്ണേഴ്സിെൻറ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നേർക്കുനേർ എത്തുേമ്പാൾ ഫുട്ബാൾ ആരാധകലോകം കാത്തിരുന്ന പുതുസീസണിെൻറ ആരംഭത്തിന് സാക്ഷിയാവും.
ഇന്ത്യൻ സമയം അർധ രാത്രി 12.15നാണ് കിക്കോഫ്. പ്രവചനം തീർത്തും അസാധ്യമാണിവിടെ. കഴിഞ്ഞ സീസണിലെ പ്രകടനങ്ങൾ വിലയിരുത്തി ഒരു ടീമിനും സാധ്യത കൽപിക്കാനാവാത്ത ലീഗ് എന്ന പദവി കളി എഴുത്തുകാർ എന്നോ ഇംഗ്ലീഷ് ലീഗിന് നൽകിക്കഴിഞ്ഞതാണ്. അവസാന രണ്ടു സീസണിലെ ചാമ്പ്യന്മാരായ ചെൽസി, ലെസ്റ്റർ സിറ്റി ടീമുകളെ മാത്രം ഉദാഹരിച്ചാൽ മാത്രംമതി ഇൗ വിശേഷണം വിശദീകരിക്കാൻ. ചാമ്പ്യൻപട്ടം സ്വപ്നം കണ്ട്, ട്രാൻസ്ഫർ വിൻഡോയിൽ പണമെറിഞ്ഞവർക്ക് എതിരാളികളെ വകഞ്ഞുമാറ്റി മുന്നേറാൻ സാധിക്കുന്നുണ്ടോയെന്ന് കാത്തിരുന്ന് കാണാം.
ടീമുകൾ
1. ചെൽസി 2. ടോട്ടൻഹാം 3. മാഞ്ചസ്റ്റർ സിറ്റി 4. ലിവർപൂൾ 5. ആഴ്സനൽ 6. മാഞ്ചസ്റ്റർ യുനൈറ്റഡ് 7. എവർട്ടൻ 8. സതാംപ്ടൺ 9. ബോൺമൗത്ത് 10. വെസ്റ്റ് ബ്രോം 11. വെസ്റ്റ് ഹാം 12. ലെസ്റ്റർ സിറ്റി 13. സ്റ്റോക് സിറ്റി 14. ക്രിസ്റ്റൽ പാലസ് 15.സ്വാൻസീ സിറ്റി 16. ബേൺലി 17. വാറ്റ്ഫോർഡ് 18. ന്യൂകാസിൽ യുനൈറ്റഡ് 19. ബ്രൈട്ടൺഹോവ് 20. ഹഡേർസ്ഫീൽഡ് ടൗൺ
നോട്ടപ്പുള്ളികൾ
റൊമേലു ലുകാകു
ക്ലബ് ഫുട്ബാൾ ലോകം ഉറ്റുനോക്കിയ ട്രാൻസ്ഫറുകളിലൊന്നായിരുന്നു റൊമേലു ലുകാകുവിേൻറത്. എവർട്ടണിെൻറ ഗോളടിയന്ത്രത്തെ മാഞ്ചസ്റ്റർ യുനൈറ്റഡ് പറഞ്ഞ വിലക്ക് വാങ്ങി. പഴയകാല പ്രതാപം തിരിച്ചുപിടിക്കാൻ യുനൈറ്റഡിന് മികച്ച സ്ട്രൈക്കറെ ടീമിലെത്തിക്കേണ്ടതും അത്യാവശ്യമായിരുന്നു. പ്രീസീസൺ മത്സരങ്ങളിൽ ഗോളടിച്ചുതുടങ്ങിയ ലുകാകു പുതിയ സീസണിൽ യുനൈറ്റഡിെൻറ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിക്കുമോയെന്ന് കാത്തിരുന്നു കാണാം. കഴിഞ്ഞ സീസണിൽ ലീഗിൽ മാത്രമായി എവർട്ടണിനായി അടിച്ചുകൂട്ടിയത് 25 ഗോളാണ്. എൻഗോളോ കാെൻറ കഴിഞ്ഞ സീസണിൽ ചെൽസി കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ച താരം. നീലപ്പടയുടെ കറുത്ത മുത്ത് എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചു. ആ മികവിന് പ്രീമിയർ ലീഗ് െപ്ലയർ ഒാഫ് ദി ഇയർ എന്ന പുരസ്കാരവും താരത്തിന് ലഭിച്ചു. എതിരാളികളുടെ നീക്കങ്ങൾ മധ്യനിരയിൽ െവച്ചുതന്നെ പൊളിക്കുന്നതിൽ വിദഗ്ധനായ കാെൻറ, ചെൽസിയുെട മിക്ക ഗോളുകളിലും ചരടുവലിച്ചു.
അലക്സാണ്ടർ ലകാസെറ്റെ
ലിയോണിൽനിന്ന് ഇത്തവണ ആഴ്സനൽ െപാന്നും വിലക്ക് വാങ്ങിയ ഫ്രഞ്ച് താരമാണ് അലക്സാണ്ടർ ലകാസെറ്റെ. നിർണായക മത്സരങ്ങളിൽ കാലിടറുന്ന ആഴ്സനലിന് പുതിയ സ്ട്രൈക്കറെ ആവശ്യമാണെന്ന് മനസ്സിലാക്കിയ കോച്ച് വെങ്ങർ താരെത്ത വൻതുകക്ക് ടീമിലെത്തിക്കുകയായിരുന്നു. ലീഗ് വണ്ണിലെ ടോപ് സ്കോറർമാരിലൊരാളാണ്.
മുഹമ്മദ് സലാഹ്
ലിവർപൂളിൽ ഇത്തവണ താരമാവാൻ പോകുന്ന സ്ട്രൈക്കറായിരിക്കും ഇൗജിപ്തുകാരൻ മുഹമ്മദ് സലാഹ്. റോമയിൽനിന്ന് വൻ തുകക്കാണ് യുറുഗൻ ക്ലോപ് സലാഹിനെ ക്ലബിലേക്കെത്തിക്കുന്നത്. ചാമ്പ്യൻ പോരാട്ടത്തിലേക്ക് തിരിച്ചെത്താൻ ലിവർപൂളിന് ഒരു സ്ട്രൈക്കർ അനിവാര്യവുമായിരുന്നു.
ഹാരി കെയ്ൻ
കഴിഞ്ഞ രണ്ടു സീസണിൽ മാത്രമായി ടോട്ടൻഹാമിനായി കെയ്ൻ എന്ന ഇംഗ്ലീഷുകാരൻ നേടിയത് 54 ഗോളുകൾ. വരുന്ന സീസണിലും താരപദവി വിട്ടുകൊടുക്കാതെ കെയ്ൻ മുന്നിലുണ്ടാവുമെന്നതിൽ സംശയമില്ല. കഴിഞ്ഞ രണ്ടു സീസണിലും ഗോൾഡൻ ബൂട്ട് പദവി വിട്ടുകൊടുക്കാത്ത കെയ്ൻ കോച്ച് പൊച്ചട്ടിനോയുടെ വൻ ആയുധങ്ങളിലൊന്നാണ്.
അൽവാരോ മൊറാട്ട
ചെൽസി കോച്ച് അേൻറാണിയോ കോെൻറ സാൻറിയാഗോ ബെർണബ്യൂവിൽനിന്ന് ടീമിലെത്തിച്ച താരം. ചെൽസി മുന്നേറ്റത്തിൽ ഇത്തവണ ചുക്കാൻ പിടിക്കുന്നത് ഇൗ സ്പാനിഷ് താരം തന്നെയായിരിക്കും. യുവൻറസിൽ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.
പ്രധാന ട്രാൻസ്ഫറുകൾ
റെേമലു ലുക്കാക്കു
(ഫോർവേഡ്-െബൽജിയം) എവർട്ടൻ → മാഞ്ചസ്റ്റർ യുനൈറ്റഡ് (84.7 ദശലക്ഷം യൂറോ)
വെയിൻ റൂണി
(ഫോർവേഡ്-ഇംഗ്ലണ്ട്) മാഞ്ചസ്റ്റർ യുനൈറ്റഡ് → എവർട്ടൻ (തുക പുറത്തുവിട്ടിട്ടില്ല)
അലക്സാണ്ടർ ലകാസെറ്റെ
(ഫോർവേഡ്-ഫ്രാൻസ്) ഒളിമ്പിക് ലിയോൺ → ആഴ്സനൽ (60 ദശലക്ഷം യൂറോ)
അൽവേരോ മൊറാട്ട
(ഫോർവേഡ്-സ്പെയിൻ) റയൽ മഡ്രിഡ് ↑ ചെൽസി(65. 5 ദശലക്ഷം യൂറോ)
കിലേ വാക്കർ
(മിഡ്ഫീൽഡർ-ഇംഗ്ലണ്ട്) ടോട്ടൻഹാം ↑ മാഞ്ചസ്റ്റർ സിറ്റി (51 ദശലക്ഷം യൂറോ)
ബെഞ്ചമിൻ മെൻഡി
(ഡിഫൻറർ-ഫ്രാൻസ്) എ.എസ് മൊണാകോ → മാഞ്ചസ്റ്റർ സിറ്റി (50 ദശലക്ഷം യൂറോ).
ബെർണാഡോ സിൽവ
(മിഡ്ഫീൽഡർ-പോർചുഗൽ) എ.എസ് മൊണാകോ → മാഞ്ചസ്റ്റർ സിറ്റി (50 ദശലക്ഷം യൂറോ)
നമാൻജ മാറ്റിച്ച്
(മിഡ്ഫീൽഡർ-സെർബിയ) ചെൽസി → മാഞ്ചസ്റ്റർ യുനൈറ്റഡ് (44. 7 ദശലക്ഷം യൂറോ)
മുഹമ്മദ് സലാഹ്
(ഫോർവേഡ്-ഇൗജിപ്ത്) റോമ → ലിവർപൂൾ (42 ദശലക്ഷം യൂറോ)
എഡേഴ്സൺ
(ഗോൾ കീപ്പർ-ബ്രസീൽ) ബെൻഫിക്ക → മാഞ്ചസ്റ്റർ സിറ്റി (40 ദശലക്ഷം യൂറോ)
ടിമോ ബക്കായോക്കോ
(മിഡ്ഫീൽഡർ -ഫ്രാൻസ്) എ.എസ്. മൊണാകോ → ചെൽസി (40 ദശലക്ഷം യൂറോ)
വിക്ട്ടർ ലിൻഡ്ലോഫ്
(ഡിഫൻറർ-സ്വീഡൻ) ബെൻഫിക്ക → മാഞ്ചസ്റ്റർ യുനൈറ്റഡ് (35 ദശലക്ഷം യൂറോ).
ഡാനിലോ
(ഡിഫൻറർ-ബ്രസീൽ) റയൽ മഡ്രിഡ് → മാഞ്ചസ്റ്റർ സിറ്റി (30 ദശലക്ഷം യൂറോ)
യാവിയർ ഹെർണാണ്ടസ്
(ഫോർവേഡ്-മെക്സികോ) ബയർ ലെവർകൂസൻ → വെസ്റ്റ് ഹാം(17. 8 ദശലക്ഷം യൂറോ)
ജോ ഹേർട്ട്
(ഗോൾ കീപ്പർ-ഇംഗ്ലണ്ട്) മാഞ്ചസ്റ്റർ സിറ്റി → വെസ്റ്റ് ഹാം(വായ്പ അടിസ്ഥാനത്തിൽ)
പാബ്ലോ സെബല്ലേറ്റ
(ഡിഫൻറർ-അർജൻറീന) മാഞ്ചസ്റ്റർ സിറ്റി → വെസ്റ്റ് ഹാം(ഫ്രീ ടാൻസ്ഫർ)
ജെർമൻ ഡീഫോ
(ഫോർവേഡ്-ഇംഗ്ലണ്ട്) സണ്ടർലൻഡ് → ബോൺമൗത്ത് (ഫ്രീ ടാൻസ്ഫർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
