ജയം തുടർന്ന് യുനൈറ്റഡ്; ചെൽസിക്ക് സമനില
text_fieldsലണ്ടൻ: ഒലെ ഗുണ്ണാർ സോൾഷെയർക്ക് കീഴിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് വീണ്ടും വിജയക്കു തിപ്പ്. ന്യൂകാസിൽ യുനൈറ്റഡിനെതിരെ 2-0ത്തിനായിരുന്നു യുനൈറ്റഡിെൻറ ജയം. ആദ്യപകുതി ഗ ോൾ േനടാനാവാതിരുന്നതോടെ പരിക്ക് മാറി തരിച്ചെത്തിയ അലക്സിസ് സാഞ്ചസിനെയും റൊമേലു ലുകാകുവിനെയും രണ്ടാം പകുതിയിൽ ഇറക്കിയ കോച്ചിെൻറ പരീക്ഷണം വിജയിക്കുകയായിരുന്നു.
കളത്തിലിറങ്ങി ഒരു മിനിറ്റിനകം തന്നെ ലുകാകു (64) യുനൈറ്റഡിനെ മുന്നിലെത്തിച്ചു. പിന്നാലെ 80ാം മിനിറ്റിൽ സാഞ്ചസിെൻറ പാസിൽ നിന്ന് മാർകസ് റാഷ്ഫോഡും ഗോൾ നേടിയതോടെ യുനൈറ്റഡ് ജയം ഉറപ്പിച്ചു. ജയത്തോടെ 38 പോയൻറുമായി ആറാമതാണ് യുനൈറ്റഡ്.
അതേസമയം, ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാൻ കുതിച്ചിരുന്ന ചെൽസിക്ക് വീണ്ടും പിഴച്ചു. സതാംപ്ടണിനെ സ്വന്തം തട്ടകത്തിൽ നേരിട്ട ചെൽസി ഗോൾരഹിത സമനിലയിലായി. എഡൻ ഹസാഡ്, അൽവാരോ മൊറാറ്റ, വില്യൻ തുടങ്ങി മുൻനിര താരങ്ങൾ 90 മിനിറ്റും ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 44 പോയൻറുമായി നാലാമതാണ് ചെൽസി. മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് 2-0ത്തിന് വോൾവർഹാംപ്റ്റണിനെയും ബേൺലി 2-1ന് ഹഡേഴ്സ്ഫീൽഡ് ടൗണിനെയും തോൽപിച്ചു. ബേൺമൗത്ത്-വാറ്റ്ഫോഡ് (3-3), വെസ്റ്റ്ഹാം-ബ്രൈട്ടൺഹോവൻ (2-2) മത്സരം സമനിലയിൽ കലാശിച്ചു.
