മാഞ്ചസ്റ്ററിൽ നാട്ടങ്കം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ അങ്കം. ഡെർബിയിൽ ഏറ്റുമുട്ടുേമ്പാൾ രണ്ടു മാഞ്ചസ്റ്ററുകാരും കിരീടപ്പോരാട്ടത്തിൽ നിന്ന് അകലെയാവുന്നത് സമീപ സീസണിൽ ആദ്യമായാവും. 15 കളി പിന്നിട്ടപ്പോൾ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി മൂന്നും (32 പോയൻറ്) യുനൈറ്റഡ് (21) ആറും സ്ഥാനത്താണ്. ഒന്നാമതുള്ള ലിവർപൂളുമായി സിറ്റിയുടെ പോയൻറ് വ്യത്യാസം 11.
ഏറ്റവുമൊടുവിൽ മാർകസ് റാഷ്ഫോഡിെൻറ ഇരട്ട ഗോളിൽ ഹൊസെ മൗറീന്യോയുടെ ടോട്ടൻഹാമിനെ തോൽപിച്ചാണ് യുനൈറ്റഡ് സിറ്റിയുടെ ഗ്രൗണ്ടിലെത്തുന്നത്. സിറ്റിയാവട്ടെ, ബേൺലിക്കെതിരെ 4-1ന് ജയിക്കുകയും ചെയ്തു. പരിക്കേറ്റ സെർജിയോ അഗ്യൂറോയുടെ അഭാവത്തിൽ ഗബ്രിയേൽ ജീസസ് ആക്രമണ നേതൃത്വമേറ്റെടുത്തതാണ് കോച്ച് പെപ് ഗ്വാർഡിയോളയുടെ ആശ്വാസം. ലിവർപൂൾ, ചെൽസി, ടോട്ടൻഹാം ടീമുകളും ഇന്നിറങ്ങുന്നുണ്ട്.
