അഗ്യുറോക്ക്​ ഹാട്രിക്; ചെൽസിയെ തരിപ്പണമാക്കി മാഞ്ചസ്റ്റർ

15:53 PM
11/02/2019
manchester-city

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസിക് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ്  സിറ്റി, ചെല്‍സിയെ തോല്‍പ്പിച്ചത്. ഇതോടെ പോയിൻറ്​ പട്ടികയില്‍ സിറ്റി മുന്നിലെത്തി. സെര്‍ജ്യോ അഗ്യൂറോയുടെ ഹാട്രിക് മികവിലാണ് എത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റി മിന്നും ജയം നേടിയത്. റഹീം സ്റ്റര്‍ലിങ്ങ് ഡബിളും കുറിച്ചു.

റഹീം സ്റ്റര്‍ലിങ്ങാണ് ഗോള് വേട്ടക്ക് തുടക്കമിട്ടതും അവസാനിപ്പിച്ചതും. കളി തുടങ്ങി നാലാം മിനിട്ടില്‍ തന്നെ സ്റ്റര്‍ലിങ് ചെല്‍സി വലയില്‍ പന്തെത്തിച്ചു. 13, 19 മിനിറ്റുകളില്‍ എതിര്‍വല കുലുക്കിയ സെര്‍ജ്യോ അഗ്യൂറോ 56ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാട്രിക് കുറിച്ചു. 25ാം മിനിറ്റില്‍ ഗുണ്ടോഗനും ലക്ഷ്യം കണ്ടിരുന്നു. 80ാം മിനിറ്റിലാണ് റഹീം സ്റ്റര്‍ലിങ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.

ജയത്തോടെ ലിവര്‍പൂളിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തെത്തി. ഇതോടെ കിരീടപോരാട്ടം കൂടുതല്‍ ആവേശത്തിലേക്ക് കടന്നു. 65 പോയിൻറുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അത്രയും പോയിൻറുമായി ലിവര്‍പൂള്‍ തൊട്ട് പിന്നിലുണ്ട്. 60 പോയി​േൻറാടെ ടോട്ടൻ മൂന്നാം സ്ഥാനത്തും 51 പോയിൻറുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം സ്ഥാനത്തുമാണ്. 50 പോയിൻറ്​ വീതമുളള ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തും ചെല്‍സി ആറാം സ്ഥാനത്തുമാണ്.

Loading...
COMMENTS