ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ചെൽസിക്ക്​ സമനില

01:07 AM
24/04/2019
Jack-Cork
ബേ​ൺ​ലി​യു​ടെ ജാ​ക്​ കോ​ർ​ക്കും ചെ​ൽ​സി​യു​ടെ ഡേ​വി​ഡ്​ ലൂ​യി​സും പ​ന്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ

ല​ണ്ട​ൻ: ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​റി​നെ പി​ന്ത​ള്ളി ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ മൂ​ന്നാം സ്​​ഥാ​ന​ത്തെ​ത്താ​നു​ള്ള ചെ​ൽ​സി​യു​ടെ ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​യി. സ്​​റ്റാം​ഫോ​ഡ്​​ബ്രി​ഡ്​​ജി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബേ​ൺ​ലി​യോ​ട്​ 2-2ന്​​ ​സ​മ​നി​ല വ​ഴ​ങ്ങി​യ​വ​ർ ടോ​ട്ട​ൻ​ഹാ​മി​നെ മ​റി​ക​ട​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്​​ട​പ്പെ​ടു​ത്തി. 35 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 67 പോ​യ​ൻ​റാ​ണ്​ ​ചെ​ൽ​സി​ക്കു​ള്ള​ത്.  

ആ​ദ്യ 24 മി​നി​റ്റി​ൽ​ത​ന്നെ മ​ത്സ​ര​ത്തി​ലെ നാ​ലു ഗോ​ളു​ക​ളും പി​റ​ന്നി​രു​ന്നു. ചെ​ൽ​സി​യെ ഞെ​ട്ടി​ച്ച്​ എ​ട്ടാം മി​നി​റ്റി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ജെ​ഫ്​ ഹ​െൻറി​ക്​ ലീ​ഡ്​ ന​ൽ​കി. എ​ന്നാ​ൽ,  നാ​ലു മി​നി​േ​റ്റ ബേ​ൺ​ലി​യു​ടെ സ​ന്തോ​ഷം നീ​ണ്ടു​നി​ന്നു​ള്ളൂ. എ​ഡ​ൻ ഹ​സാ​ഡി​​െൻറ അ​സി​സ്​​റ്റി​ൽ എ​ൻ​ഗോ​ള കാ​​െൻറ ​നേ​ടി​യ ഗോ​ളി​ൽ ചെ​ൽ​സി ഒ​പ്പ​മെ​ത്തി.

14ാം മി​നി​റ്റി​ൽ ഗോ​ൺ​സാ​ലോ ഹി​ഗ്വെ​യ്​​ൻ നീ​ല​പ്പ​ട​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ, ഏ​റെ വൈ​കാ​തെ 24ാം മി​നി​റ്റി​ൽ ആ​ഷ്​​ലി ബാ​ർ​ണെ​സ്​ ബേ​ൺ​ലി​ക്കാ​യി സ​മ​നി​ല ഗോ​ൾ സ്വ​ന്ത​മാ​ക്കി. ര​ണ്ടാം പ​കു​തി​യി​ൽ ചെ​ൽ​സി ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചെ​ങ്കി​ലും ബേ​ൺ​ലി പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി ക​ളി​ച്ച​തി​നാ​ൽ വ​ല​കു​ലു​ങ്ങി​യി​ല്ല. 

Loading...
COMMENTS