ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ വ​മ്പ​ന്മാ​രു​ടെ മു​ന്നേ​റ്റം

  • ലി​വ​ർ​പൂ​ൾ, സി​റ്റി, ആ​ഴ്​​സ​ന​ൽ, യു​നൈ​റ്റ​ഡ്, ചെ​ൽ​സി ടീ​മു​ക​ൾ​ക്ക്​ ജ​യം

22:59 PM
28/02/2019
mane

ല​ണ്ട​ൻ: വ​മ്പ​ന്മാ​രു​ടെ ക​ളി​യ​ര​ങ്ങാ​യ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ മു​ൻ​നി​ര ടീ​മു​ക​ൾ​ക്ക്​ വി​ജ​യം. ലി​വ​ർ​പൂ​ൾ, മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി, ആ​ഴ്​​സ​ന​ൽ, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്, ചെ​ൽ​സി തു​ട​ങ്ങി​യ ടീ​മു​ക​െ​ള​ല്ലാം ആ​ധി​കാ​രി​ക ജ​യം ക​ര​സ്ഥ​മാ​ക്കി. ലി​വ​ർ​പൂ​ൾ 5-0ത്തി​ന്​ വാ​റ്റ്​​ഫോ​ർ​ഡി​നെ​യും ആ​ഴ്​​സ​ന​ൽ 5-1ന്​ ​ബോ​ൺ​മൗ​ത്തി​നെ​യും ത​ക​ർ​ത്ത​പ്പോ​ൾ സി​റ്റി 1-0ത്തി​ന്​ വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡി​നെ​യും യു​നൈ​റ്റ​ഡ്​ 3-1ന്​ ​ക്രി​സ്​​റ്റ​ൽ പാ​ല​സി​നെ​യും തോ​ൽ​പി​ച്ചു. ക​രു​ത്ത​രു​ടെ അ​ങ്ക​ത്തി​ൽ ചെ​ൽ​സി 2-0ത്തി​ന്​ ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​റി​നെ കീ​ഴ​ട​ക്കി​യ​പ്പോ​ൾ സ​താം​പ്​​ട​ൺ 2-0ത്തി​ന്​ ഫു​ൾ​ഹാ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 69 പോ​യ​ൻ​റു​മാ​യി ലി​വ​ർ​പൂ​ളാ​ണ്​ മു​ന്നി​ൽ. 68 പോ​യ​ൻ​റു​മാ​യി സി​റ്റി തൊ​ട്ടു​പി​റ​കി​ലു​ണ്ട്. തോ​റ്റെ​ങ്കി​ലും 60 പോ​യ​േ​ൻ​റാ​ടെ മൂ​ന്നാം സ്ഥാ​ന​ത്ത്​ തു​ട​രു​ന്ന ടോ​ട്ട​ൻ​ഹാ​മി​ന്​ പി​റ​കി​ലാ​ണ്​ ആ​ഴ്​​സ​ന​ൽ (56), യു​നൈ​റ്റ​ഡ്​ (55), ചെ​ൽ​സി (53) ടീ​മു​ക​ൾ. ചെ​ൽ​സി ഒ​രു ക​ളി കു​റ​ച്ചേ​ ക​ളി​ച്ചി​ട്ടു​ള്ളൂ. 

ഫൈ​വ്​​സ്​​റ്റാ​ർ ലി​വ​ർ​പൂ​ൾ, ആ​ഴ്​​സ​ന​ൽ

സ്വ​ന്തം ത​ട്ട​ക​മാ​യ ആ​ൻ​ഫീ​ൽ​ഡി​ൽ വാ​റ്റ​്​​ഫോ​ർ​ഡി​നെ മു​ക്കി​ക്ക​ള​ഞ്ഞ പ്ര​ക​ട​ന​മാ​യി​രു​ന്നു ലി​വ​ർ​പൂ​ളി​േ​ൻ​റ​ത്. സാ​ദി​യോ മ​നെ​യും (9, 20) വി​ർ​ജി​ൽ വാ​ൻ​ഡി​കും (79, 82) ര​ണ്ടു​വ​ട്ടം വീ​തം സ്​​കോ​ർ ചെ​യ്​​ത​േ​പ്പാ​ൾ പ​രി​ക്കി​ലു​ള്ള റോ​ബ​ർ​േ​ട്ടാ ഫെ​ർ​മി​ന്യോ​യു​ടെ അ​ഭാ​വ​ത്തി​ൽ അ​വ​സ​രം ല​ഭി​ച്ച ഡി​വോ​ക്​ ഒ​റി​ഗി​യും (66) ല​ക്ഷ്യം​ക​ണ്ടു. ഇ​ട​വേ​ള​ക്കു​ശേ​ഷം ആ​ദ്യ ഇ​ല​വ​നി​ൽ തി​രി​ച്ചെ​ത്തി​യ മെ​സ്യൂ​ത്​ ഒാ​സി​ലി​ലൂ​ടെ (4) ഗോ​ൾ​വേ​ട്ട തു​ട​ങ്ങി​യ ആ​ഴ്​​സ​ന​ലി​നാ​യി ഹ​െൻറി​ക്​ മി​ഖി​താ​രി​യ​ൻ (27), ലോ​റ​ൻ​റ്​ കോ​ഷീ​ൽ​നി (47), പി​യ​റി എ​മെ​റി​ക്​ ഒൗ​ബ​മ​യാ​ങ്​ (59), അ​ല​ക്​​സാ​ന്ദ്രെ ലാ​ക​സെ​​റ്റെ (78) എ​ന്നി​വ​രും സ്​​കോ​ർ ചെ​യ്​​തു. ലി​സ്​ മൗ​സ​ത്തി​​െൻറ (30) വ​ക​യാ​യി​രു​ന്നു ബോ​ൺ​മൗ​ത്തി​​െൻറ ആ​ശ്വാ​സ ഗോ​ൾ. 

പെ​നാ​ൽ​റ്റി​യി​ൽ സി​റ്റി; ലു​കാ​കു​വി​ൽ യു​നൈ​റ്റ​ഡ്​

ക​ളി​യു​ല​ട​നീ​ളം മേ​ധാ​വി​ത്വം നി​ല​നി​ർ​ത്തി​യി​ട്ടും (76 ശ​ത​മാ​നം പൊ​സ​ഷ​ൻ, 20 ഷോ​ട്ട്, 7 ടാ​ർ​ജ​റ്റ്​ ഷോ​ട്ട്) പ​തി​വി​നു​വി​പ​രീ​ത​മാ​യി ഒാ​പ​ൺ പ്ലേ​യി​ൽ​നി​ന്ന്​ വ​ല കു​ലു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്ക്​ 59ാം മി​നി​റ്റി​ൽ സെ​ർ​ജി​യോ അ​ഗ്യൂ​റോ​യു​ടെ പെ​നാ​ൽ​റ്റി ഗോ​ളാ​ണ്​ തു​ണ​യാ​യ​ത്. വെ​സ്​​റ്റ്​​ഹാ​മി​​െൻറ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ഏ​ക ശ്ര​മ​ത്തി​ൽ ആ​ൻ​ഡി ക​രോ​ളി​​െൻറ ഹെ​ഡ​ർ സി​റ്റി ഗോ​ളി എ​ഡേ​ഴ്​​സ​ൺ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. നി​ര​വ​ധി താ​ര​ങ്ങ​ൾ പ​രി​ക്കി​​െൻറ പി​ടി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ ഡി​ഫ​ൻ​ഡ​ർ ഡീ​ഗോ ഡാ​ല​റ്റി​െ​ന മു​ന്നേ​റ്റ​നി​ര​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ യു​നൈ​റ്റ​ഡ്​ ക​ള​ത്തി​ൽ പ​ക്ഷേ പി​റ​കോ​ട്ട്​ പോ​യി​ല്ല. റൊ​മേ​ലു ലു​കാ​കു​വി​​െൻറ (33, 52) ഇ​ര​ട്ട ഗോ​ളു​ക​ളും ആ​ഷ്​​ലി യ​ങ്ങി​​െൻറ ഗോ​ളും (83) തു​ണ​ക്കെ​ത്തി​യ​പ്പോ​ൾ ഒ​ലെ ഗു​ണാ​ർ സോ​ൾ​ഷ​റി​​െൻറ ടീം ​കു​തി​പ്പ്​ തു​ട​ർ​ന്നു. ജോ​യ​ൽ വാ​ർ​ഡി​​െൻറ (66) വ​ക​യാ​യി​രു​ന്നു പാ​ല​സി​​െൻറ ഗോ​ൾ. 

സാ​റി​​ക്ക്​ ലൈ​ഫ്​​ലൈ​ൻ

തു​ട​ർ തോ​ൽ​വി​ക​ളു​മാ​യി കോ​ച്ച്​ മൗ​റീ​​സി​യോ സാ​റി​ക്ക്​ മേ​ൽ ഏ​റി​യ സ​മ്മ​ർ​ദം കു​റ​ക്കു​ന്ന​താ​യി ടോ​ട്ട​ൻ​ഹാ​മി​നെ​തി​രെ ചെ​ൽ​സി​യു​ടെ വി​ജ​യം. ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം പെ​ഡ്രോ (50) ടീ​മി​നെ മു​ന്നി​ലെ​ത്തി​ച്ച​പ്പോ​ൾ 84ാം മി​നി​റ്റി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഗോ​ളി ഹ്യൂ​ഗോ ലോ​റി​സി​ന്​ കീ​റ​ൺ ട്രി​പ്പി​യ​ർ ന​ൽ​കി​യ മൈ​ന​സ്​ പാ​സ്​ സ്വ​ന്തം വ​ല​യി​ൽ ക​യ​റി. ഫു​ൾ​ഹാ​മി​നെ​തി​രെ ഒാ​റി​യോ​ൾ റോ​മി​യു (23), ജെ​യിം​സ്​ വാ​ർ​ഡ്​​പ്രൗ​സ്​ (40) എ​ന്നി​വ​രാ​ണ്​ സ​താം​പ്​​ട​ണി​​െൻറ ഗോ​ളു​ക​ൾ നേ​ടി​യ​ത്.

Loading...
COMMENTS