വം​ശീ​യാ​ധി​ക്ഷേ​പം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ബ​ഹി​ഷ്​​ക​രി​ച്ച്​ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ൾ

23:48 PM
19/04/2019
ല​ണ്ട​ൻ: ക​ളി​ക്കാ​ർ​ക്കെ​തി​രാ​യ വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ബ​ഹി​ഷ്​​ക​രി​ച്ച്​ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. ഇം​ഗ്ല​ണ്ടി​ലെ​യും വെ​യ്​​ൽ​സി​ലെ​യും ലീ​ഗ്​ താ​ര​ങ്ങ​ളാ​ണ്​ 24 മ​ണി​ക്കൂ​ർ ട്വി​റ്റ​ർ, ഫേ​സ്​​ബു​ക്ക്​, ഇ​ൻ​സ്​​റ്റ​ഗ്രാം ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ബ​ഹി​ഷ്​​ക​രി​ച്ച​ത്.

രാ​ജ്യാ​ന്ത​ര, ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കാ​ർ​ക്കെ​തി​രെ ആ​ക്ഷേ​പ​ങ്ങ​ൾ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ‘മ​തി​യാ​യി’ എ​ന്ന ഹാ​ഷ്​​ടാ​ഗി​ൽ പോ​സ്​​റ്റി​ട്ട ശേ​ഷം താ​ര​ങ്ങ​ളു​ടെ ബ​ഹി​ഷ്​​ക​ര​ണം. പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ളേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. 

ഫി​ഫ, യു​വേ​ഫ, ഫി​ഫ്​​പ്രോ ഉ​ൾ​പ്പെ​ടെ സം​ഘ​ട​ന​ക​ളും ക​ളി​ക്കാ​ർ​ക്ക്​ പി​ന്തു​ണ​യു​മാ​യെ​ത്തി. ഇ​ത്​ ആ​ദ്യ ചു​വ​ടാ​ണ്, ആ​വ​ർ​ത്തി​ച്ചാ​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​മെ​ന്ന മു​ന്ന​റി​യി​പ്പു​ ന​ൽ​കി​യാ​ണ്​ ക​ളി​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.  
 
Loading...
COMMENTS