Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലീഷ്​ ലീഗ്​...

ഇംഗ്ലീഷ്​ ലീഗ്​ കപ്പ്​: ചെൽസിയെ തോൽപിച്ച്​ ആഴ്​സനൽ  ഫൈനലിൽ

text_fields
bookmark_border
arsenal_goal_reuters.
cancel

ലണ്ടൻ: ഇംഗ്ലീഷ്​ ലീഗ്​ കപ്പ്​ രണ്ടാം പാദ സെമി​പോരാട്ടത്തിൽ ചെൽസിയെ 2^1ന്​ തോൽപിച്ച്​ ആഴ്​സനൽ ഫൈനലിൽ. ചെൽസിയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരുന്നു. ഇതോടെ, ബ്രിസ്​റ്റൾ സിറ്റിയെ തോൽപിച്ച്​ ഫൈനലിൽ പ്രവേശിച്ച മാഞ്ചസ്​റ്റർ സിറ്റിയുമായി ഗണ്ണേഴ്​സ്​ പോരടിക്കും.

 ആവേശം നിറഞ്ഞ പോരിൽ വെങ്ങറുടെ കണക്കുകൂട്ടൽ തെറ്റിച്ച്​ ചെൽസിയാണ്​ ആദ്യം ഗോൾ നേടിയത്​. ഒാഫ്​ കെണി പൊട്ടിച്ച്​ മുന്നോട്ടുകയറിയ എഡൻ ഹസാർഡ്​ ക്ലാസിക്കൽ ഫിനിഷിങ്ങിൽ പന്ത്​ വലയിലെത്തിച്ചു. 12ാം മിനിറ്റിൽ സെൽഫ്​ഗോൾ ഭാഗ്യം തുണച്ചപ്പോൾ, ഗ്രനിറ്റ്​ ഷാക്കെയുടെ 60ാം മിനിറ്റ്​ ഗോളിലാണ്​ ആഴ്​സനൽ കളി ജയിച്ചത്​. 

Show Full Article
TAGS:arsenal chelsea English league cup sports news malayalam news 
News Summary - English league cup Arsenal won - sports news
Next Story