Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ 20 ലോകകപ്പ്: ഉറുഗ്വായ്-വെനിസ്വേല, ഇറ്റലി-ഇംഗ്ലണ്ട് സെമി
text_fieldsbookmark_border
സോൾ: അണ്ടർ 20 ലോകകപ്പ് സെമിയിൽ ഉറുഗ്വായ് വെനിസ്വേലയെയും, ഇറ്റലി ഇംഗ്ലണ്ടിനെയും നേരിടും. ക്വാർട്ടർ ഫൈനലിൽ വെനിസ്വേല ചിരവൈരികളായ അമേരിക്കയെ (2-1) തോൽപിച്ച് സെമിയിലേക്ക് യോഗ്യത നേടിയപ്പോൾ പോർചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഉറുഗ്വായ് മുന്നേറി. ഞായറാഴ്ച നടന്ന മത്സരത്തിൽ അമേരിക്കയും വെനിസ്വേലയും നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയായതോടെ അധിക സമയത്താണ് ഗോളുകൾ പിറന്നത്. 96, 115 മിനിറ്റുകളിലായിരുന്നു വെനിസ്വേലയുടെ രണ്ടു ഗോളുകൾ. 117ാം മിനിറ്റിൽ അമേരിക്ക തിരിച്ചടിച്ചെങ്കിലും ഫലം തിരുത്താൻ കഴിഞ്ഞില്ല. പോർചുഗലിനോട് 2-2ന് സമനിലയിലായ ഉറുഗ്വായ് െപനാൽറ്റി ഷൂട്ടൗട്ടിലാണ് സെമിയിൽ പ്രവേശിച്ചത്. പെനാൽറ്റിയിൽ 4-5ന് പറങ്കിപ്പട തോൽക്കുകയായിരുന്നു.
തിങ്കളാഴ്ചത്തെ ക്വാർട്ടറിൽ ആഫ്രിക്കൻ കറുത്തകുതിരകളായ സാംബിയയെ 3-2ന് തോൽപിച്ചാണ് ഇറ്റലി സെമിയിൽ ഇടം പിടിച്ചത്്. ഫുൾടൈമിൽ 2-2ന് സമനിലയിൽ പിരിഞ്ഞതോടെ അധിക സമയത്ത് പിറന്ന ഒരു ഗോൾ ഇറ്റലിക്ക് സെമി ബർത്ത് സമ്മാനിച്ചു. മെക്സികോയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് ഇംഗ്ലണ്ട് അവസാന നാലിൽ ഇടം പിടിച്ചത്. വ്യാഴാഴ്ചയാണ് രണ്ട് സെമി ഫൈനൽ മത്സരങ്ങളും.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story