എൽ ക്ലാസികോ ഡിസംബർ 18ന്

22:42 PM
23/10/2019

മഡ്രിഡ്​: ഫുട്​ബാൾ ലോകം കാത്തിരിക്കുന്ന ‘എൽ ക്ലാസികോ’ മത്സരത്തി​ന്​ പുതിയ തീയതിയായി. ബാഴ്​സലോണയും റയൽ മഡ്രിഡും അംഗീകരിച്ച ദിനമായ ഡിസംബർ 18ന്​ മത്സരം നടക്കുമെന്ന്​ സ്​പാനിഷ്​ ഫുട്​ബാൾ ഫെഡറേഷൻ അറിയിച്ചു. ലാ ലിഗയുടെ ശക്തമായ എതിർപ്പിനിടെയാണ്​ തീരുമാനം. കാറ്റലോണിയയിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ്​ ശനിയാഴ്​ച ബാഴ്​സയുടെ മൈതാനമായ നൂകാംപിൽ നടത്താനിരുന്ന സീസണിലെ ആദ്യ എൽ ക്ലാസികോ മാറ്റി​െവച്ചത്​. 

Loading...
COMMENTS