കാറ്റലോണിയൻ പ്രക്ഷോഭം: ബാഴ്​സലോണ-റയൽ മാഡ്രിഡ്​ പോരാട്ടം മാറ്റി

13:53 PM
18/10/2019
real-madirid-barcilona

മാഡ്രിഡ്​: കാറ്റലോണിയൻ പ്രക്ഷോഭ​ത്തെ തുടർന്ന്​ ബാഴ്​സലോണ-റയൽ മാഡ്രിഡ്​ എൽ ക്ലാസികോ പോരാട്ടം മാറ്റിവെച്ചു. ഒക്​ടോബർ 26ന്​ നടക്കേണ്ട മൽസരമാണ്​ പ്രക്ഷോഭത്തെ തുടർന്ന്​ മാറ്റിയത്​. 

ബാഴ്​സലോണയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പിലാണ്​ കളി നടക്കേണ്ടിയിരുന്നത്​. സ്​പെയിനിലെ വടക്ക്​-കിഴക്കൻ മേഖലയിലാണ്​ പ്രക്ഷോഭം ശക്​തമായി തുടരുന്നത്​. റോഡുകൾ ഉപരോധിച്ച പ്രതിഷേധക്കാർ പ്രക്ഷോഭം വിമാനത്താവളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു.

2017ൽ കാറ്റലോണിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട്​ പ്രമേയം പാസാക്കാൻ മുൻകൈയടുത്ത ഒമ്പത്​ നേതാക്കളെ ശിക്ഷിച്ചിരുന്നു. തുടർന്നാണ്​ സ്​പെയിനിൽ വീണ്ടും പ്രക്ഷോഭം ശക്​തമായത്​.

Loading...
COMMENTS