Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​മേ​രി​ക്കയിൽ...

അ​മേ​രി​ക്കയിൽ എ​ൽ​ക്ലാ​​സി​കോ

text_fields
bookmark_border
അ​മേ​രി​ക്കയിൽ എ​ൽ​ക്ലാ​​സി​കോ
cancel
camera_alt?????????????? ????????????? ????? ??????????, ??????????, ??????? ?????????? ??????????????????

ന്യൂ​യോ​ർ​ക്​: എ​ൽ​ക്ലാ​സി​കോ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ എ​ന്നും ആ​വേ​ശ​ച്ചൂ​ടാ​ണ്. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ൽ, ഫു​ട്​​ബാ​ളി​ലെ സ​ർ​വ​കാ​ല പ്ര​തി​യോ​ഗി​ക​ളാ​യ ബാ​ഴ്​​സ​ലോ​ണ​യും റ​യ​ൽ മ​ഡ്രി​ഡും ഏ​റ്റു​മു​ട്ടാ​നെ​ത്തു​േ​മ്പാ​ൾ സൗ​ഹൃ​ദ മ​ത്സ​ര​മെ​ന്ന ആ​ല​സ്യ​മു​ണ്ടാ​വി​ല്ലെ​ന്നു​റ​പ്പാ​ണ്. സീ​സ​ണി​ലെ ആ​ദ്യ എ​ൽ​ക്ലാ​സി​കോ പോ​രാ​ട്ട​ത്തി​ന്​ മി​യാ​മി​യി​ലെ ഹാ​ർ​ഡ്​ റോ​ക്​​സ്​ സ്​​റ്റേ​ഡി​യം വേ​ദി​യാ​വും. ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ 5.30നാ​ണ്​ മ​ത്സ​രം.

ഒൗ​ദ്യോ​ഗി​ക സീ​സ​ണി​നു​ള്ള മു​ന്നൊ​രു​ക്ക​മെ​ന്ന നി​ല​യി​ൽ റ​യ​ലും ബാ​ഴ്​​സ​യും മു​ഴു​വ​ൻ പ​ട​യു​മാ​യി​ട്ടാ​യി​രി​ക്കും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. സ്​​പെ​യി​​നി​നു പു​റ​ത്ത്​ ലാ ​ലി​ഗ​യി​ലെ രാ​ജാ​ക്ക​ന്മാ​ർ 25 വ​ർ​ഷ​ത്തി​നു​ ശേ​ഷ​മാ​ണ്​ നേ​ർ​ക്കു​നേ​ർ എ​ത്തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത മി​യാ​മി എ​ൽ​ക്ലാ​സി​കോ​ക്കു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ആ​ദ്യ ലാ ​ലി​ഗ എ​ൽ​ക്ലാ​സി​കോ 1-1ന്​ ​സ​മ​നി​ല​യി​ലാ​യ​പ്പോ​ൾ, സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബാ​ഴ്​​സ​േ​ലാ​ണ 3-2ന്​ ​വി​ജ​യി​ച്ചി​രു​ന്നു. 

ആ​വേ​ശ​ത്തോ​ടെ ബാ​ഴ്​​സ​ലോ​ണ
ക​ഴി​ഞ്ഞ സീ​സ​ണി​ൽ സു​പ്ര​ധാ​ന കി​രീ​ട​ങ്ങ​ളെ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട ബാ​ഴ്​​സ​ലോ​ണ​യി​ൽ ഇ​ക്കു​റി വ​ൻ മാ​റ്റ​ങ്ങ​ളാ​യി​രു​ന്നു ആ​രാ​ധ​ക ലോ​കം പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ, നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച​പോ​ലെ കോ​ച്ച്​ ഏ​ണ​സ്​​റ്റോ വാ​ൽ​വ​ർ​ഡെ എ​ത്തി എ​ന്ന​ല്ലാ​തെ കാ​ര്യ​മാ​യ മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. ട്രാ​ൻ​സ്​​ഫ​ർ വി​ൻ​ഡോ​യി​ൽ ലോ​കോ​ത്ത​ര പ്ലേ​മേ​​ക്ക​റു​ക​ൾ​ക്കാ​യി ച​ര​ടു​വ​ലി ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും വി​ജ​യി​​ച്ചി​ല്ലെ​ന്നാ​ണ്​ ബാ​ഴ്​​സ​യു​ടെ ടീം ​ലി​സ്​​റ്റ്​ തെ​ളി​യി​ക്കു​ന്ന​ത്. മാ​റ്റ​ങ്ങ​ളി​ല്ലെ​ങ്കി​ലും പ്രീ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ളി​ൽ ബാ​ഴ്​​സ​ലോ​ണ​ക്ക്​ വി​ജ​യ​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ ത​ങ്ങ​ളെ വീ​ഴ്​​ത്തി​യ യു​വ​ൻ​റ​സി​നെ തോ​ൽ​പി​ച്ചാ​യി​രു​ന്നു ജൈ​ത്ര​യാ​ത്ര​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്.

പി​ന്നാ​ലെ, ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലെ ക​രു​ത്ത​ർ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ​യും ത​ക​ർ​ത്തു. ഇ​രു ക​ളി​യി​ലും ബാ​ഴ്​​സ​യു​ടെ സ്​​കോ​റ​ർ ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്​​മ​റാ​യി​രു​ന്നു. എം-​എ​ൻ-​എ​സ്​ സ​ഖ്യ​ത്തി​നു പു​റ​മെ മു​ഴു​വ​ൻ താ​ര​ങ്ങ​ളെ​യും കോ​ച്ച്​ വാ​ൽ​വ​ർ​ഡെ ക​ള​ത്തി​ലി​റ​ക്കി​യേ​ക്കും. ബ്ര​സീ​ൽ താ​രം റ​ഫീ​േ​ന്യാ​ക്ക്​ പ​രി​ക്കാ​യ​തി​നാ​ൽ ആ​ദ്യ ഇ​ല​വ​നി​ലു​ണ്ടാ​വി​ല്ല. കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പി​ൽ പ​െ​ങ്ക​ടു​ത്ത ആ​ന്ദ്രെ ഗോ​മ​സും ​േഗാ​ളി ടെ​ർ ​സ്​​റ്റീ​ഗ​നും വി​ശ്ര​മ​ത്തി​ലാ​ണ്.
സാ​ധ്യ​ത ഇ​ല​വ​ൻ: സി​ലി​സ​ൻ, നെ​ൽ​സ​ൻ സി​മ​ഡോ, ജ​റാ​ഡ്​ പി​ക്വെ, സാ​മു​വ​ൽ ഉ​മി​റ്റി​റ്റി, ജോ​ർ​ഡി ആ​ൽ​ബ, റാ​ക്കി​റ്റി​ച്, ബു​സ്​​ക​റ്റ്​​സ്, ഇ​നി​യേ​സ്​​റ്റ, ല​യ​ണ​ൽ മെ​സ്സി, ലൂ​യി സു​വാ​ര​സ്, നെ​യ്​​മ​ർ. 

വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ​ സി​ദാ​ൻ
ലാ ​ലി​ഗ​യും പി​ന്നാ​ലെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ട​വു​മാ​യി ക​ഴി​ഞ്ഞ സീ​സ​ൺ നൂ​റി​ൽ നൂ​റു മാ​ർ​ക്കു​മാ​യാ​ണ്​ സി​ന​ദി​ൻ സി​ദാ​ൻ അ​വ​സാ​നി​പ്പി​ച്ച​ത്. പു​തി​യ സീ​സ​ണി​ലെ മു​ന്നൊ​രു​ക്ക​മെ​ന്ന നി​ല​യി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ന് വേ​ണ്ട​ത്ര​ പ്രാ​ധാ​ന്യം ന​ൽ​കു​ന്നി​ല്ലെ​ങ്കി​ലും റ​യ​ലി​​ന്​ തോ​ൽ​വി​യോ​ടെ​യാ​ണ്​ തു​ട​ക്കം. സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​നി​ല്ലെ​ങ്കി​ലും മ​റ്റു താ​ര​ങ്ങ​ളെ​ല്ലാം അ​ണി​നി​ര​ന്നി​ട്ടും ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും കൈ​വി​ട്ടു.

മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നോ​ട്​ ഷൂ​ട്ടൗ​ട്ടി​ലും മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​േ​യാ​ട്​ 4-1നും ​തോ​റ്റി​രു​ന്നു. എ​ന്നാ​ൽ, എ​ൽ​ക്ലാ​​സി​കോ സി​ദാ​​െൻറ അ​ഭി​മാ​ന പോ​രാ​ട്ട​മാ​ണ്. പി​ഴ​വു​ക​ൾ തി​രു​ത്തി മെ​സ്സി​യും സം​ഘ​ത്തി​നു​മെ​തി​രെ ത​ന്ത്ര​ങ്ങ​ൾ മെ​ന​യും. ക​ഴി​ഞ്ഞ ക​ളി​യി​ൽ ക​ര​ക്കി​രു​ന്ന പ്ര​തി​രോ​ധ നി​ര​യി​ലെ വ​ന്മ​തി​ൽ സെ​ർ​ജി​​യോ റാ​മോ​സ്​ ആ​ദ്യം ത​ന്നെ ക​ള​ത്തി​ലെ​ത്തു​ന്ന​ത്​ ടീ​മി​ന്​ മു​ത​ൽ​ക്കൂ​ട്ടാ​വും. 
സാ​ധ്യ​ത ഇ​ല​വ​ൻ: കെ​യ്​​ല​ർ ന​വാ​സ്, കാ​ർ​വ​യ​ൽ, റാ​ഫേ​ൽ വ​റാ​നെ, സെ​ർ​ജി​യോ റാ​മോ​സ്, മാ​ഴ്​​സെ​ലോ, ലൂ​ക്ക മോ​ദ്രി​ച്ച്, ക​സ്​​മി​റോ, ടോ​ണി ക്രൂ​സ്, ഗാ​ര​ത്​ ബെ​യ്​​ൽ, ക​രീം ബെ​ൻ​സേ​മ, ഇ​സ്​​കോ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usreal madridel clasicomalayalam newssports newsFC Barcelona
News Summary - el clasico in america Real Madrid vs Barcelona -sports news
Next Story