കോംഗോയെ വീഴ്ത്തി; 27 വർഷത്തിനുശേഷം ഇൗജിപ്ത് ലോകകപ്പിന്
text_fieldsെകെറോ: 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇൗജിപ്തിന് ഫുട്ബാൾ ലോകകപ്പ് യോഗ്യത. ബോർഗ് അൽ അറബ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 85,000 നാട്ടുകാരെ സാക്ഷിയാക്കി കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് ഇൗജിപ്ത് റഷ്യൻ ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ് ഇയിൽ ഒരു റൗണ്ടുകൂടി ബാക്കിയുണ്ടെങ്കിലും രണ്ടാം സ്ഥാനത്തുള്ള ഉഗാണ്ടയെക്കാൾ നാലു പോയൻറ് മുന്നിലാണ് ഇൗജിപ്ത്. ഉഗാണ്ട-ഘാന മത്സരം സമനിലയിൽ അവസാനിച്ചതാണ് ഇൗജിപ്തിെൻറ വഴി എളുപ്പമാക്കിയത്. 1990ലാണ് ഇൗജിപ്ത് അവസാനമായി ലോകകപ്പ് കളിച്ചത്.
ആവേശം അണമുറ്റിനിന്ന മത്സരത്തിൽ ഇൻജുറി ടൈമിെൻറ അവസാന നിമിഷം ലിവർപൂൾ താരം മുഹമ്മദ് സലാഹ് നേടിയ പെനാൽറ്റി ഗോളാണ് ഇൗജിപ്തിെൻറ വിധി നിർണയിച്ചത്. 63ാം മിനിറ്റിൽ സലാഹാണ് ഇൗജിപ്തിന് ലീഡ് നേടിക്കൊടുത്തത്. എന്നാൽ, 87ാം മിനിറ്റിൽ അർനോൾഡ് ബോക്ക വഴി കോംഗോ തിരിച്ചടിച്ചു. മത്സരം സമനിലയിൽ പിരിയുമെന്ന് കരുതിയ സമയത്താണ് ഇൻജുറി ടൈമിെൻറ അഞ്ചാം മിനിറ്റിൽ ഇൗജിപ്തിനെ തേടി പെനാൽറ്റിയെത്തിയത്. സമ്മർദത്തിൽ പതറാതെ സലാഹെടുത്ത ഷോട്ട് ഇൗജിപ്തിന് റഷ്യയിലേക്കുള്ള ടിക്കറ്റായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
