‘എഗ് ചലഞ്ചിൽ’ ഞെട്ടിച്ച് പെപെ റെയ്ന
text_fieldsലണ്ടൻ: കോവിഡ് കാലത്തെ ലോക്ഡൗണിൽ വീട്ടിലിരിക്കുേമ്പാൾ ചലഞ്ചുകൾ പലവിധമാണ്. ക ളിയും ചിരിയും കൗതുകവുമുള്ള ചലഞ്ചുകളാണ് സോഷ്യൽ മീഡിയ നിറയെ. ആസ്റ്റൻ വില്ല ഗോൾക ീപ്പർ പെപെ റെയ്നയുടെ ‘എഗ് ചലഞ്ചാണ്’ ശ്രദ്ധേയം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത ഒരു വീഡിയോയിലൂടെയാണ് കോവിഡ് ഭേദമായി ക്വാറൻറീനിൽ കഴിയുന്ന റെയ്നയുടെ വ്യത്യസ്ത ചലഞ്ച്.
നാല് ഗ്ലാസുകളിൽ നിരത്തിവെച്ച മുട്ടയുടെ ദൃശ്യവും പശ്ചാത്തലത്തിൽ ‘ഐ വാണ്ട് ടു ബ്രേക്ക് ഫ്രീ’ എന്ന ഗാനവും. പെെട്ടന്ന് അവയിൽ ഒരു മുട്ട ചാടിയെഴുന്നേറ്റ് നൃത്തം ചെയ്യുന്നു. ആ ‘മുട്ട’ സാക്ഷാൽ റെയ്ന തന്നെ. ഒറിജിനൽ മുട്ടയെ വെല്ലും വിധം മൊട്ടയടിച്ച റെയ്നയുടെ തലയായിരുന്നു അവയിൽ ഒന്ന്. ‘സ്റ്റേ ഹോം’ ഹാഷ്ടാഗിലായിരുന്നു താരത്തിെൻറ കോവിഡ് കാല വികൃതി. മുൻസ്പാനിഷ് ഗോൾ കീപ്പറായ റെയ്ന ആസ്റ്റൻവില്ലയുടെ താരമാണിപ്പോൾ.
