എഡിൻസൺ കവാനി പി.എസ്.ജി വിടുന്നു
text_fields
പാരിസ്: പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എഡിൻസൺ കവാനി ക്ലബ ് വിടുന്നു. ഉറുഗ്വായ് സ്ട്രൈക്കർ സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മഡ്രിഡിലേക്ക് ച േക്കേറാൻ താൽപര്യം പ്രകടിപ്പിച്ചതായി പി.എസ്.ജി സ്പോർടിങ് ഡയറക്ടർ ലിയനാർഡോ പറഞ്ഞു.
താരത്തെ വിട്ടുനൽകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലും കവാനിയെ ഞങ്ങൾ ബഹുമാനിക്കുെന്നന്ന് അദ്ദേഹം വ്യക്തമാക്കി. പരിക്കും മൗറോ ഇക്കാർഡി ഇൻറർ മിലാനിൽനിന്നും ലോൺ അടിസ്ഥാനത്തിൽ പാർട്ട് ഡി പ്രിൻസസിലെത്തിയതും കാരണം ആദ്യ ഇലവനിലെ കവാനിയുടെ അനിഷേധ്യ സ്ഥാനം നഷ്ടമായിരുന്നു.
2013ൽ ഇറ്റാലിയൻ ക്ലബായ നാപോളിയിൽനിന്നും പാരിസിലെത്തിയ കവാനി 269 മത്സരങ്ങളിൽനിന്നായി 198 ഗോളുകൾ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുനൈറ്റഡും ചെൽസിയും കവാനിക്കായി വലവിരിച്ചതായി റിപ്പോർട്ടുകളുണ്ട്.
