Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2019 4:35 PM GMT Updated On
date_range 8 Jun 2019 4:35 PM GMTഹസാഡ് ഇനി റയൽ താരം; കൈമാറ്റത്തുക 786 കോടി
text_fieldsമഡ്രിഡ്: ബെൽജിയൻ സൂപ്പർ താരം ഏഡൻ ഹസാഡ് ഇനി റയൽ മഡ്രിഡ് ജഴ്സിയിൽ. 10 കോടി യൂറോ (ഏകദേശം 786 കോടി രൂപ) കൈമാറ്റത്ത ുകയിലാണ് 28കാരൻ ഇംഗ്ലീഷ് ക്ലബായ ചെൽസിയിൽനിന്ന് സ്പാനിഷ് വമ്പന്മാരുടെ അണിയിലേക്ക് ചേക്കേറിയത്. അഞ്ചു വ ർഷത്തേക്കാണ് കരാർ. ഇൗമാസം 13ന് ഹസാഡിനെ റയൽ ഒൗദ്യോഗികമായി അവതരിപ്പിക്കും.
തെൻറ സ്വപ്ന ക്ലബായ റയലിലേ ക്ക് ഉടൻ ചേക്കേറിയേക്കുമെന്ന് ഹസാഡ് സീസണിനിടയിൽതന്നെ സൂചന നൽകിയിരുന്നു. യൂറോപ ലീഗ് ഫൈനലിൽ ആഴ്സനലിനെതിരെ ചെൽസി 4-1ന് ജയം നേടിയ കളിയിൽ ഇരട്ട ഗോളുമായി തിളങ്ങിയ ഹസാഡ് ആ മത്സരം ക്ലബിന് വേണ്ടിയുള്ള അവസാനത്തേതാണെന്ന് വ്യക്തമാക്കിയിരുന്നു. ഹസാഡുമായി ചെൽസിക്ക് അടുത്ത സീസൺ വരെയാണ് കരാറുണ്ടായിരുന്നത്. കരാർ പുതുക്കുന്നതിന് താരം താൽപര്യം കാണിക്കാതിരുന്നതോടെ അടുത്ത സീസണിൽ ഹസാഡിനെ സൗജന്യമായി പോകാൻ അനുവദിക്കേണ്ടിവരുമെന്ന സാഹചര്യത്തിൽ ഇൗ സീസണിൽതന്നെ വൻതുകക്ക് വിൽക്കാൻ ചെൽസി തയാറാവുകയായിരുന്നു.
ചെൽസിക്കായി ഏഴു വർഷം ബൂട്ടുകെട്ടിയ ഹസാഡ് രണ്ട് പ്രീമിയർ ലീഗ്, രണ്ട് യൂറോപ ലീഗ്, ഒരു എഫ്.എ കപ് കിരീടനേട്ടങ്ങളിൽ പങ്കാളിയായി. 2014-15 സീസണിൽ പി.എഫ്.എ പ്ലയർ ഒാഫ് ദ ഇയറായ താരം രണ്ട് തവണ റണ്ണറപ്പുമായിട്ടുണ്ട്. ചെൽസിക്കായി 245 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 85 ഗോളും മൊത്തം 352 കളികളിൽ 110 ഗോളും നേടിയിട്ടുണ്ട്. അഞ്ചു വർഷം ഫ്രഞ്ച് ക്ലബ് ലില്ലെക്ക് കളിച്ചശേഷമാണ് 21ാം വയസ്സിൽ ചെൽസിയിലെത്തിയത്.
നിരാശജനകമായ സീസണിനുശേഷം കോച്ച് സിനദിൻ സിദാെൻറ കീഴിൽ കാര്യമായ അഴിച്ചുപണിക്ക് കോപ്പുകൂട്ടുന്ന റയലിെൻറ പ്രഥമ പരിഗണന ഹസാഡിനായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസിലേക്ക് പോയ ഒഴിവ് നികത്താൻ യോജിച്ച താരമായാണ് റയൽ ഹസാഡിനെ കാണുന്നത്. 550 കോടി രൂപക്ക് ജർമൻ ക്ലബ് എയ്ൻട്രാക്ട് ഫ്രാങ്ക്ഫർട്ടിൽനിന്ന് സെർബിയൻ സ്ട്രൈകർ ലൂക യോവിചിനെയും 393 കോടിക്ക് പോർചുഗീസ് ക്ലബ് എഫ്.സി പോർേട്ടായിൽനിന്ന് ബ്രസീലിയൻ ഡിഫൻഡർ എഡർ മിലിറ്റാവോയെയും റയൽ അടുത്തിടെ സ്വന്തമാക്കിയിരുന്നു.

Next Story