ജോബി ജസ്റ്റിന് ആറു കളിയിൽ വിലക്ക്
text_fieldsകൊൽക്കത്ത: ഈസ്റ്റ് ബംഗാളിെൻറ മലയാളി താരം ജോബി ജസ്റ്റിനെതിരെ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അച്ചടക്ക സമിതിയുടെ കടുത്ത നടപടി. െഎ ലീഗിൽ െഎസോൾ എഫ്.സിക്കെതിരായ മത്സരത്തിനിടയിലെ വിവാദങ്ങളെ തുടർന്നാണ് നടപടി. ആറു മത്സരങ്ങളിൽനിന്ന് വിലക്കും ഒരുലക്ഷം രൂപ പിഴയുമാണ് ഇൗ സൂപ്പർ താരത്തിന് ശിക്ഷയായി വിധിച്ചത്. ഇതോടെ ലീഗിൽ ഗോകുലം കേരളക്കെതിരായ കിരീടനിർണയ മത്സരവും താരത്തിന് നഷ്ടമാവും.
ഫെബ്രുവരി 25ന് െഎസോളിനെതിരായ കളിയിലായിരുന്നു വിവാദ രംഗങ്ങൾ അരങ്ങേറിയത്. ജോബിയും എതിർടീം അംഗം കരിം നുറൈനും ഏറ്റുമുട്ടി. ഇതിനിടെ, ജോബി നുറൈെൻറ ദേഹത്തേക്ക് തുപ്പിയതായി െഎസോൾ താരങ്ങൾ ആരോപിച്ചു. തുടർന്ന് ലഭിച്ച പരാതിയിലായിരുന്നു എ.െഎ.എഫ്.എഫ് അച്ചടക്ക സമിതിയുടെ അന്വേഷണം.
ഇരുവരുടെയും വിശദീകരണം കേട്ടശേഷമാണ് നടപടി. നുറൈനും ആറു കളിയിൽ വിലക്കുണ്ട്. ചെന്നൈ സിറ്റിയുമായി കിരീടപ്പോരാട്ടം തുടരുന്നതിനിടെയാണ് ലീഗിലെ ഇന്ത്യൻ ടോപ് സ്കോററായ ജോബിയുടെ വിലക്ക്. ഒരുകളി ബാക്കിനിൽക്കെ ഒന്നാമതുള്ള ചെന്നൈക്ക് 40ഉം രണ്ടാമതുള്ള ഇൗസ്റ്റ് ബംഗാളിന് 39ഉം പോയൻറാണുള്ളത്. ഇൗ മാസം ആരംഭിക്കുന്ന സൂപ്പർ കപ്പും ജോബിക്ക് നഷ്ടമാവും.
