Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാഴ്​സയിൽ ഗ്രീസ്​മാൻ...

ബാഴ്​സയിൽ ഗ്രീസ്​മാൻ ‘ബോംബ്​’

text_fields
bookmark_border
ബാഴ്​സയിൽ ഗ്രീസ്​മാൻ ‘ബോംബ്​’
cancel
മ​ഡ്രി​ഡ്​: റെ​ക്കോ​ഡ്​ തു​ക ന​ൽ​കി ടീ​മി​ലെ​ത്തി​ച്ചി​ട്ടും ക​ള​ത്തി​ൽ കോ​ച്ച്​ കാ​ണി​ക്കു​ന്ന സ​മ​ദൂ​രം ബാ​ഴ്​​സ ക്യാ​മ്പി​ൽ അ​േ​ൻ​റാ​യി​ൻ ഗ്രീ​സ്​​മാ​നെ പൊ​ട്ടി​ത്തെ​റി​യു​ടെ വ​ക്കി​ലെ​ത്തി​ച്ചെ​ന്ന്​ റി​പ്പോ​ർ​ട്ട്. അ​ടു​ത്തി​ടെ പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ൽ​പോ​ലും അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ഔ​ദാ​ര്യ​മാ​യി ന​ൽ​കു​ന്ന പ​ക​ര​ക്കാ​ര​​െൻറ റോ​ൾ മാ​ത്ര​മാ​ണ്​ ​​ഫ്ര​ഞ്ച്​ സൂ​പ​ർ താ​ര​ത്തി​നു​ള്ള​ത്. ടീം ​ദ​യ​നീ​യ പ്ര​ക​ട​ന​വു​മാ​യി ലാ ​ലി​ഗ​യി​ൽ ര​ണ്ടാ​മ​താ​കു​ക​യും അ​ടു​ത്തി​ടെ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ത്തി​ണ​ക്കം ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്​​തി​ട്ടും ഗ്രീ​സ്​​മാ​ന്​ ആ​ദ്യ ഇ​ല​വ​നി​ൽ അ​വ​സ​രം നൽകാൻ ക്വി​കെ​ സെ​റ്റ്യ​ാൻ ത​യാ​റാ​കു​ന്നി​ല്ല. ചൊ​വ്വാ​ഴ്​​ച അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നെ​തി​രെ​ 89ാം മിനിറ്റിലാണ്​ താരം ഇറങ്ങിയത്. പു​തു​താ​യി എ​ത്തി​യ മാ​ർ​ടി​ൻ ​ബ്രെ​ത്​​വെ​യ്​​റ്റ്, കൗ​മാ​ര താ​രം അ​ൻ​സു ഫാ​റ്റി എ​ന്നി​വ​രോ​ടാ​ണ്​ കോ​ച്ചി​ന്​ ഇ​ഷ്​​ടം കൂ​ടു​ത​ൽ. സെ​റ്റ്യാ​ൻ ഏ​റെ​നാ​ൾ വാ​ഴി​ല്ലെ​ന്ന​തി​നാ​ൽ കാ​ത്തി​രി​ക്കാ​നാ​ണ്​ ​ഗ്രീ​സ്​​മാ​​െൻറ തീ​രു​മാ​ന​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. അ​ത്​​ല​റ്റി​കോ​യു​മാ​യി മ​ത്സ​ര ശേ​ഷം ഗ്രീ​സ്​​മാ​​െൻറ ​സ​ഹോ​ദ​ര​ൻ ട്വി​റ്റ​റി​ൽ കു​റി​പ്പി​ട്ടി​രു​ന്നു. ‘എ​നി​ക്ക്​ ക​ര​യ​ണ​മെ​ന്നു​ണ്ട്, ര​ണ്ടു മി​നി​റ്റ്​’- എ​ന്നാ​യി​രു​ന്നു വാ​ക്കു​ക​ൾ. തൊ​ട്ടു​മു​മ്പ്​ ഗ്രീ​സ്​​മാ​​െൻറ പി​താ​വും ക​ടു​ത്ത ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FC Barcelona
News Summary - Dugarry calls Messi 'half autistic' in shocking Barcelona & Griezmann rant
Next Story