യു​നൈ​റ്റ​ഡ്​ മു​ത​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വ​രെ; ബെ​ർ​ബ​റ്റോ​വ്​ ബൂ​ട്ട​ഴി​ച്ചു

22:45 PM
20/09/2019
ല​ണ്ട​ൻ: മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ മു​ത​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വ​രെ പ​ന്തു​ത​ട്ടി​യ ബ​ൾ​ഗേ​റി​യ​ൻ സൂ​പ്പ​ർ താ​രം ദി​മി​ത​ർ ബ​ർ​ബ​റ്റോ​വ്​ ഫു​ട്​​ബാ​ൾ മ​തി​യാ​ക്കു​ന്നു. 2010ഒാ​ടെ ദേ​ശീ​യ ടീ​മി​ൽ​നി​ന്നും വി​ട​വാ​ങ്ങി​യ താ​രം, 2018 വ​രെ ക്ല​ബ്​ ഫു​ട്​​ബാ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

2001ൽ ​ജ​ർ​മ​ൻ ക്ല​ബ്​ ബ​യ​ർ ലെ​വ​ർ​കൂ​സ​നി​ലൂ​ടെ പ്ര​ഫ​ഷ​ന​ൽ ക​രി​യ​ർ തു​ട​ങ്ങി, 2006 മു​ത​ൽ ര​ണ്ടു വ​ർ​ഷം ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ടോ​ട്ട​ൻ​ഹാ​മി​ലും, പി​ന്നീ​ട്​ മാ​ഞ്ച​സ്​​റ്റ​ർ യു​ൈ​ന​റ്റ​ഡി​ലും (2008-12) ക​ളി​ച്ചാ​ണ്​ ലോ​ക​നി​ല​വാ​ര​ത്തി​ലെ താ​ര​മാ​യി മാ​റി​യ​ത്. യു​നൈ​റ്റ​ഡി​നൊ​പ്പം ര​ണ്ടു​ത​വ​ണ പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ട​മ​ണി​ഞ്ഞു. 

അ​ല​ക്​​സ്​ ഫെ​ർ​ഗൂ​സ​ന്​ കീ​ഴി​ൽ മാ​ഞ്ച​സ്​​റ്റ​റി​ലെ പ്ര​താ​പ​കാ​ല​ത്ത്​ ചെ​മ്പ​ട​ക്കാ​യി ക​ളി​ച്ച താ​രം പി​ന്നീ​ട്​ ഫു​ൾ​ഹാ​മി​ലും മൊ​ണ​കോ​യി​ലും പൗ​കി​ലും ക​ളി​ച്ച ശേ​ഷ​മാ​ണ്​ ​ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ലെ​ത്തി​യ​ത്. കൊ​ട്ടി​ഘോ​ഷി​ച്ച വ​ര​വ്​ പ​ക്ഷേ, വേ​ണ്ട​ത്ര ഫ​ലി​ച്ചി​ല്ല. മു​ൻ മാ​ഞ്ച​സ്​​റ്റ​ർ കോ​ച്ചാ​യി​രു​ന്നു റെ​നെ മ്യൂ​ള​ൻ​സ്​​റ്റീ​നൊ​പ്പ​മാ​യി​രു​ന്നു ബെ​ർ​ബ​യു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വ്. റെ​നെ പാ​തി​വ​ഴി​യി​ൽ മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ബെ​ർ​ബ​യും പു​തി​യ കോ​ച്ച്​ ഡേ​വി​ഡ്​ ജെ​യിം​സും ത​മ്മി​ൽ ര​സ​ക്കേ​ടി​ലാ​യി. തു​ട​ർ​ന്ന്​ ടീം ​വി​ടു​ക​യാ​യി​രു​ന്നു. 
 
Loading...
COMMENTS