ലോകകപ്പിെൻറ ആവേശത്തിനിടെ മറഡോണ അടുത്തയാഴ്ച കൊൽക്കത്തയിൽ
text_fieldsകൊൽക്കത്ത: കൗമാരലോകകപ്പിെൻറ ആവേശത്തിനിടെ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ അടുത്തയാഴ്ച കൊൽക്കത്തയിൽ. ഒക്ടോബർ മൂന്നിന് കൊൽക്കത്ത വേദിയാവുന്ന ‘ഗോൾ 2017’ ഫുട്ബാൾ കോൺക്ലേവിെൻറ മുഖ്യാതിഥിയായാണ് അർജൻറീന ഇതിഹാസം ഇന്ത്യയുടെ കാൽപന്ത് നഗരിയിലെത്തുന്നത്. മലയാളികളായ മുൻ ഇന്ത്യൻ നായകർ െഎ.എം. വിജയൻ, ജോപോൾ അഞ്ചേരി എന്നിവർക്കൊപ്പം ബൈച്യുങ് ബൂട്ടിയ, സുനിൽ ഛേത്രി തുടങ്ങിയവരെ സാക്ഷിയാക്കി മറഡോണ ചടങ്ങിന് കിക്കോഫ് കുറിച്ച് ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ ഫുട്ബാളുമായി ബന്ധപ്പെട്ട ചർച്ചകളും വിശകലനങ്ങളും അടങ്ങിയതാണ് ഒരു ദിനം നീളുന്ന കോൺക്ലേവ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും െഎ.എസ്.എൽ ചാമ്പ്യൻ ക്ലബ് എ.ടി.കെ ഉടമയുമായ സൗരവ് ഗാംഗുലി, ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റെെൻറൻ, എ.ടി.കെ കോച്ചും മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരവുമായ ടെഡി ഷെറിങ്ഹാം, ജംഷഡ്പുർ എഫ്.സി കോച്ച് സ്റ്റീവ് കോപ്പൽ, അേൻറാണിയോ ഹബാസ്, െഎ.എം. വിജയൻ, ജോപോൾ അഞ്ചേരി, സുഭാഷ് ഭൗമിക് എന്നിവർ സംസാരിക്കും.
ഒക്ടോബർ അഞ്ചിന് മറഡോണ നയിക്കുന്ന ‘ഡീഗോ ഇലവനും’ സൗരവ് ഗാംഗുലിയുെട ‘ദാദ ഇലവനും’ പ്രദർശന മത്സരം കളിക്കും. ഇത് രണ്ടാം തവണയാണ് മറഡോണ കൊൽക്കത്തയിലെത്തുന്നത്.
