കന്നിക്കിരീടം കൈവിട്ട് കോച്ച് മറഡോണ
text_fieldsസാൻ ലൂയിസ് പോേട്ടാസ് (മെക്സികോ): കളിക്കുപ്പായത്തിൽ കപ്പുകളേറെ നേടിയിട്ടുണ്ട െങ്കിലും ഡീഗോ മറഡോണയെന്ന പരിശീലകെൻറ ഷോകേസിൽ ഇതുവരെ ട്രോഫികളൊന്നും ഇടംപിട ിച്ചിട്ടില്ല. ഒടുവിൽ അതിനുള്ള അവസരം അടുത്തെത്തിയെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ ആ കപ്പും നഷ്ടമായി.
മറഡോണ പരിശീലിപ്പിക്കുന്ന ഡൊറാഡോസ് ഡി സിനലോവ ക്ലബ് മെക്സികോ രണ്ടാം ഡിവിഷെൻറ ഫൈനലിൽ എക്സ്ട്ര ടൈമിൽ വഴങ്ങിയ ഏക ഗോളിൽ അത്ലറ്റികോ സാൻ ലൂയിസിനോട് തോൽക്കുകയായിരുന്നു.
ഇതോടെ അടുത്ത സീസണിൽ ഒന്നാം ഡിവിഷനിൽ പന്തുതട്ടാനുള്ള അവസരവും മറഡോണയുടെ ടീമിന് നഷ്ടമായി. ‘‘ഞാൻ മരണത്തിനടുത്തെത്തിപ്പോയി... എന്നാലും സാരമില്ല. കുട്ടികളുടെ കാര്യത്തിൽ കഷ്ടം തോന്നുന്നു’’ -മറഡോണ പറഞ്ഞു. 2010 േലാകകപ്പിൽ അർജൻറീന ടീമിനെയും പശ്ചിമേഷ്യയിലും ലാറ്റിനമേരിക്കയിലുമായി വിവിധ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട് 58കാരൻ.